അനന്ത് അംബാനി-രാധിക വിവാഹം ജൂലൈയില്‍: അതിഥികളായി ബില്‍ഗേറ്റ്‌സ്, സക്കര്‍ബര്‍ഗ്, ഇവാന്‍ക ട്രംപ് എന്നിവര്‍ ഇന്ത്യയിലേക്ക്

അനന്ത് അംബാനി-രാധിക വിവാഹം ജൂലൈയില്‍: അതിഥികളായി  ബില്‍ഗേറ്റ്‌സ്, സക്കര്‍ബര്‍ഗ്, ഇവാന്‍ക ട്രംപ് എന്നിവര്‍ ഇന്ത്യയിലേക്ക്

മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടേയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റേയും വിവാഹം ജൂലായ് 12-ന് മുംബൈയില്‍ നടക്കും. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങി നിരവധി ലോകപ്രശസ്തരായ വ്യക്തികള്‍ വിവാഹത്തില്‍ പങ്കെടുക്കും.

മാര്‍ച്ച് ആദ്യം മുതല്‍ വിവാഹാഘോഷങ്ങള്‍ തുടങ്ങും. ജാംനഗറിലെ അംബാനി കുടുംബത്തിന്റെ ഫാം ഹൗസിലാകും ആഘോഷങ്ങള്‍. ഇതുകൂടാതെ റിലയന്‍സ് ടൗണ്‍ഷിപ്പിലും വിവിധ വിഐപി ഗസ്റ്റ് ഹൗസുകളിലും നടക്കുന്ന ആഘോഷങ്ങളില്‍ 1200-ല്‍ കൂടുതല്‍ അതിഥികള്‍ പങ്കെടുക്കും. നിരവധി കലാകാരന്‍മാര്‍ അണിനിരക്കുന്ന വലിയ പരിപാടിയാണ് ഒരുക്കുന്നത്.

ബഹുരാഷ്ട്ര നിക്ഷേപ കമ്പനിയായ ബ്ലാക്ക്‌റോക്ക് സിഇഒ ലാരി ഫിങ്ക്, ബ്ലാക്‌സ്റ്റോണ്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ഷ്വാര്‍സ്മാന്‍, ഡിസ്‌നി സി.ഇ.ഒ ബോബ് ഇഗര്‍, ഇവാങ്ക ട്രംപ്, മോര്‍ഗന്‍ സ്റ്റാന്‍ലി സി.ഇ.ഒ ടെഡ് പിക്, ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാന്‍ ബ്രിയാന്‍ തോമസ് മോയ്‌നിഹാന്‍, ഖത്തര്‍ പ്രീമിയര്‍ മൊഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി, അഡ്‌നോക് സി.ഇ.ഒ സുല്‍ത്താന്‍ അഹ്‌മദ് അല്‍ ജാബര്‍, ബൂട്ടാനിലെ രാജാവും രാജ്ഞിയും, ടെക് നിക്ഷേപകന്‍ യുറി മില്‍നര്‍, അഡോബ് സിഇഒ ഷാന്തനു നാരായണ്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര പ്രമുഖരാകും ആനന്ദ് - രാധിക വിവാഹ ചടങ്ങില്‍ പങ്കെടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

2022 ഡിസംബറില്‍ രാജസ്ഥാനിലെ നാഥ് ദ്വാരയിലുള്ള ശ്രാനാഥ്ജി ക്ഷേത്രത്തിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത രാധിക മെര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡില്‍ ഡയറക്ടറാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.