നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം; ഇംഗ്ലണ്ടിനെതിരെ പരമ്പര സ്വന്തമാക്കി

നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം; ഇംഗ്ലണ്ടിനെതിരെ പരമ്പര സ്വന്തമാക്കി

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ ജയം നേടിയതോടെയാണ് ഒരു മത്സരം കൂടി ശേഷിക്കെ ഇന്ത്യ പരമ്പര (31) നേടിയത്. 192 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മാര്‍ച്ച് ഏഴ് മുതല്‍ ധരംശാലയില്‍ ആരംഭിക്കും.

ശുഭ്മാന്‍ ഗില്‍ (52), ധ്രുവ് ജുറെല്‍ (39) എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രോഹിത് ശര്‍മ (54)യാണ് ടോപ് സ്‌കോറര്‍.

ഇന്ത്യക്കായി അശ്വിന്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് നാലും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള മൂന്ന് ടെസ്റ്റുകളും ജയിക്കുകയായിരുന്നു. രണ്ട് ഇന്നിങ്‌സിലും നിര്‍ണായക പ്രകടനം പുറത്തെടുത്തത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലാണ്.

അതിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഇംഗ്ലീഷ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്സണും തമ്മിലുള്ള വാക്പോരും ചര്‍ച്ചയായി. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത രോഹിത്തിനെ പ്രകോപിപ്പിക്കാന്‍ ആന്‍ഡേഴ്സണ്‍ ശ്രമിച്ചപ്പോള്‍ അതേ നാണയത്തില്‍ രോഹിത്തും തിരിച്ചടിച്ചന്നൊണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.