കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യാ അസംബ്ലിയുടെ ഡെപ്യൂട്ടി സ്പീക്കറായി പിപിപിയിലെ ക്രിസ്ത്യന്‍ നേതാവ് ആന്റണി നവീദ് തിരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലീം ഇതര വിഭാഗക്കാരനാണ് നവീദ്.
ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും പിപിപിയുടെ ക്രിസ്ത്യന്‍ മുഖവുമായ നവീദിന് 111 വോട്ടും എംക്യുഎം-പിയിലെ റാഷിദ് ഖാന് 36 വോട്ടുമാണു ലഭിച്ചത്. ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ പിടിഐയിലെ ഒമ്പത് അംഗങ്ങളും ജമാഅത്തെ ഇസ്ലാമിയിലെ ഒരംഗവും വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു. 114 അംഗങ്ങളുള്ള പിപിപിയാണ് സിന്ധ് പ്രവിശ്യാ അസംബ്ലിയിലെ വലിയ ഒറ്റക്കക്ഷി.
1947 ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷം പാകിസ്ഥാനില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വേട്ടയാടല്‍ തുടര്‍ സംഭവമാണ്. മതനിന്ദ നിയമങ്ങള്‍, ഇസ്ലാമിക തീവ്രവാദം, അക്രമം, വിവേചനം തുടങ്ങി പല രൂപത്തിലുള്ള പീഡനങ്ങള്‍ ക്രൈസ്തവര്‍ നേരിടുന്നുണ്ട്.
ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാജ്യത്തെ മതനിന്ദ നിയമങ്ങള്‍ ക്രൈസ്തവരെ വേട്ടയാടുന്നുണ്ടെന്ന് നിരവധി അന്താരാരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിന്ധ് പ്രവിശ്യയിലെ ആന്റണി നവീദിന്റെ വിജയമെന്നത് ശ്രദ്ധേയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.