റഷ്യക്കെതിരെ വേണ്ടി വന്നാല്‍ സ്വന്തം സൈന്യത്തെ ഇറക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്; നാറ്റോ സേനയ്ക്ക് താക്കീതുമായി ക്രെംലിന്‍

റഷ്യക്കെതിരെ വേണ്ടി വന്നാല്‍ സ്വന്തം സൈന്യത്തെ ഇറക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്; നാറ്റോ സേനയ്ക്ക് താക്കീതുമായി ക്രെംലിന്‍

പാരിസ്: വേണ്ടി വന്നാല്‍ റഷ്യക്കെതിരെ സ്വന്തം സൈന്യത്തെ അയക്കുമെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

യൂറോപ്പിന്റെ സുരക്ഷക്ക് റഷ്യയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്. അതിനാല്‍ ഉക്രെയ്ന്‍ സേനയ്‌ക്കൊപ്പം പൊരുതാന്‍ സ്വന്തം സേനയെ അയക്കുന്നത് നിഷേധിക്കാനാകില്ലെന്നാണ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഉക്രെയ്‌ന് മധ്യ, ദീര്‍ഘദൂര മിസൈലുകളും ബോംബുകളും നല്‍കാന്‍ യൂറോപ്യന്‍ നേതാക്കള്‍ പ്രത്യേക സഖ്യത്തിന് അംഗീകാരം നല്‍കിയതായും പാരിസില്‍ അദേഹം വ്യക്തമാക്കി. ഉക്രെയ്നിലേക്ക് പാശ്ചാത ്യസേനയെ അയക്കുന്നത് സംബന്ധിച്ച് അഭിപ്രായ ഐക്യമുണ്ടായില്ലെന്നും മാക്രോണ്‍ പറഞ്ഞു.

എന്നാല്‍ ഉക്രെയ്നൊപ്പം പൊരുതാന്‍ നാറ്റോ സേന എത്തിയാല്‍ റഷ്യയും നാറ്റോയും തമ്മില്‍ നേരിട്ടുള്ള യുദ്ധം അനിവാര്യമാകുമെന്ന് ക്രെംലിന്‍ മുന്നറിയിപ്പ് നല്‍കി . നാറ്റോ രാജ്യങ്ങള്‍ ഉക്രെയ്നിലേക്ക് സേനയെ അയക്കുന്നത് ചര്‍ച്ച ചെയ്യുന്നത് പോലും അതിപ്രധാനവും ഗുരുതരവുമായ വിഷയമാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെഷ്‌കോവ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.