പ്രാദേശിക കർഷകരെ സഹായിക്കാൻ ധാരണയിലെത്തി യൂണിയൻ കോപ്

പ്രാദേശിക കർഷകരെ സഹായിക്കാൻ ധാരണയിലെത്തി യൂണിയൻ കോപ്

ദുബായ്: പ്രാദേശിക കർഷകരുടെ ഉൽപ്പന്നങ്ങൾ യൂണിയൻ കോപ് ബ്രാഞ്ചുകളിൽ എത്തിക്കാനാണ് തീരുമാനം. സംരംഭകത്വം വളർത്താനും വാണിജ്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനും ഹത്ത ട്രേഡ് കൗൺസിലുമായി ധാരണയിലെത്തി യൂണിയൻ കോപ്. ഹത്ത ഫാമിങ് ഫെസ്റ്റിവലിൽ വച്ചാണ് ധാരണാപത്രം ഒപ്പിട്ടത്. സുസ്ഥിരമായ ബിസിനസ് രീതികൾ കൂടുതൽ പ്രോത്സാഹിപ്പിക്കാനും പ്രാദേശിക കർഷകർക്ക് പിന്തുണ നൽകാനും തീരുമാനമായി.

യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമിയും ഹത്ത ട്രേഡ് കൗൺസിൽ ചെയർമാൻ മനാ അഹ്മ്മദ് അൽ കാബിയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഉപയോക്താക്കൾക്ക് പുതുമയുള്ളതും ഉയർന്ന ​ഗുണമുള്ളതുമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ പുതിയ സഹകരണം സഹായിക്കും. പ്രാദേശിക കർഷകരുടെ ഉൽപ്പന്നങ്ങൾ യൂണിയൻ കോപ് ബ്രാഞ്ചുകളിൽ എത്തിക്കാനാണ് തീരുമാനം.

ഇതിന് പുറമെ ഹത്തയിൽ നടക്കുന്ന കാർഷികോത്സവത്തിന് യൂണിയൻ കോപ് പിന്തുണയും പ്രഖ്യാപിച്ചു. 200-ൽ അധികം കർഷകരും 230 കന്നുകാലി സംരംഭങ്ങളുമുള്ള ഹത്ത ഫലഭൂയിഷ്ഠമായ പ്രദേശമാണ്. ജലസ്രോതസ്സുകളുടെ സമൃദ്ധിയും എമിറേറ്റ്സിലെ ഭക്ഷ്യ അഭിവൃദ്ധിയുടെ കേന്ദ്രമായി ഹത്തയെ മാറ്റുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.