അബുദാബി: യുഎഇയിലെ വിദേശികളായ വിദ്യാർത്ഥികള്‍ക്ക് ഇനിമുതല്‍ കുടുംബത്തെ സ്പോണ്‍സർ ചെയ്യാന്‍ സാധിക്കും. ഇന്നത്തെ യുഎഇ മന്ത്രിസഭായോഗമാണ് സുപ്രധാനതീരുമാനമെടുത്തത്. ഇനിമുതല്‍ 18 വയസ്സ് പൂർത്തിയായ പ്രവാസി വിദ്യാർഥികൾക്ക് സാമ്പത്തിക നില അനുവദിക്കുകയാണെങ്കില്‍ തങ്ങളുടെ കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള വിസയാണ് അനുവദിക്കുക.

യുഎഇയില്‍ ആയിരക്കണക്കിന് വിദ്യാർത്ഥികള്‍ പഠിക്കുന്ന 77 യൂണിവേഴ്സിറ്റികള്‍ പ്രവർത്തിക്കുന്നുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്യാമ്പയിൻ നടത്തുന്നതിനായി എമിറേറ്റ്സ് ടൂറിസം കൗൺസിൽ സ്ഥാപിച്ചു. യുഎഇയുടെ സാമ്പത്തിക മേഖലയെ സുസ്ഥിരപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾക്കും മന്ത്രിസഭായോഗം അംഗീകാരം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.