ജിദ്ദ: സൗദിയില്‍ ഒരു മാസത്തിനിടെ അഞ്ചിലേറെ ട്രിപ്പുകള്‍ റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് ജോലിയില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തും. പരിഷ്‌കരിച്ച ഓണ്‍ലൈന്‍ ടാക്സി നിയമങ്ങളില്‍ ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി.
പുതിയ ചട്ടപ്രകാരം ഓണ്ലൈന്‍ ടാക്സി ആപ്പ് വഴി സ്വീകരിക്കുന്ന ട്രിപ്പുകള്‍ ഒരു മാസത്തിനിടെ അഞ്ചില്‍ കൂടുതല്‍ തവണ റദ്ദാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ജോലിയില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ടാക്സി ഉപയോക്താക്കളുടെയും ജീവനക്കാരുടെയും നിക്ഷേപകരുടെയും നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാനും സേവന നിലവാരം ഉയര്‍ത്താനും ലക്ഷ്യം വെച്ചാണ് ഓണ്‍ലൈന്‍ ടാക്സി നിയമങ്ങള്‍ പരിഷ്‌കരിച്ചതെന്ന് ഗതാഗത അതോറിറ്റി അറിയിച്ചു.
ട്രിപ്പിനുള്ള യാത്രക്കാരന്റെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും മുമ്പായി ഡ്രൈവര്‍മാര്‍ക്ക് ലക്ഷ്യസ്ഥാനം അറിയാന്‍ സാധിക്കും വിധമാണ് ചട്ടങ്ങള്‍ പരിഷ്‌കരിച്ചത്. യാത്രക്കാരില്‍ നിന്നും നഷ്ടപ്പെടുന്ന ലഗേജുകളും മറ്റു സാധനങ്ങളും യാത്രക്കാര്‍ക്ക് തന്നെ തിരികെ നല്‍കുന്നതിനായി ടാക്സി കമ്പനികള്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും പരിഷ്‌കരിച്ച ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.