നേപ്പാള്‍ സന്ദര്‍ശനം: വിനോദ സഞ്ചാരികളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്

നേപ്പാള്‍ സന്ദര്‍ശനം: വിനോദ സഞ്ചാരികളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്

നേപ്പാള്‍ സന്ദര്‍ശിക്കുന്ന വിദേശ വിനോദ സഞ്ചാരികളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ നേപ്പാള്‍ സന്ദര്‍ശിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നേപ്പാളില്‍ ആകെ 97426 വിനോദ സഞ്ചാരികള്‍ എത്തിയതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് (എന്‍ടിബി) അറിയിച്ചു. ഇതില്‍ 25578 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.

ചൈനയില്‍ നിന്ന് 9180 വിനോദ സഞ്ചാരികളും അമേരിക്കയില്‍ നിന്ന് 9089 സഞ്ചാരികളും രാജ്യം സന്ദര്‍ശിച്ചു. തായ്ലന്‍ഡാണ് നാലാം സ്ഥാനത്ത്. തായ്ലന്‍ഡില്‍ നിന്ന് നേപ്പാള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 4799 ആയി. യു.കെയും ബംഗ്ലാദേശും യഥാക്രമം 4571, 4099 വിനോദസഞ്ചാരികളുമായി പട്ടികയില്‍ അഞ്ചും ആറും സ്ഥാനത്തുണ്ട്.

ഫെബ്രുവരിയില്‍ 25000 ത്തിലധികം ഇന്ത്യക്കാര്‍ നേപ്പാള്‍ സന്ദര്‍ശിച്ചതായി എന്‍ടിബി ഡയറക്ടര്‍ മണി ലാമിച്ചനെ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ധാരാളം വിനോദ സഞ്ചാരികള്‍ റോഡ് മാര്‍ഗം നേപ്പാളിലെത്തിയതിനാല്‍ യഥാര്‍ത്ഥ എണ്ണം വളരെ കൂടുതലാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരിയില്‍ ഇന്ത്യയില്‍ നിന്ന് 18041 വിനോദസഞ്ചാരികളാണ് നേപ്പാള്‍ സന്ദര്‍ശിച്ചത്.

ഫെബ്രുവരിയില്‍ നേപ്പാളിലേക്ക് വിമാന മാര്‍ഗം വന്ന വിനോദ സഞ്ചാരികളുടെ എണ്ണം 2023 ഫെബ്രുവരിയേക്കാള്‍ 33 ശതമാനം കൂടുതലാണ്. 2023 ഫെബ്രുവരിയില്‍ 73255 ഇന്ത്യക്കാരാണ് നേപ്പാളിലെത്തിയത്. 2019 നെ അപേക്ഷിച്ച് കോവിഡിന് മുമ്പുള്ള കാലയളവില്‍ ഇത് 95.12 ശതമാനമായിരുന്നു.

നേപ്പാളിലെ വിനോദസഞ്ചാര മേഖലയെ കോവിഡ് 19 സാരമായി ബാധിച്ചതായി എന്‍ടിബി ഡയറക്ടര്‍ ലാമിച്ചാനെ പറയുന്നു. 2024 ല്‍ ഇത് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരിയിലെ ഡാറ്റ ഈ ദിശയില്‍ ഒരു നല്ല സൂചന നല്‍കുന്നു. മാര്‍ച്ചിന് ശേഷം ടൂറിസം സീസണ്‍ ആരംഭിക്കുമ്പോള്‍ അടുത്ത മാസം മുതല്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വര്‍ഷം മുഴുവനും തണുപ്പ് നിലനില്‍ക്കുന്നത് പ്രധാന ആകര്‍ഷണമാണ്. വേനല്‍ക്കാലത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണ് കാഠ്മണ്ഡു. ഇതിനുശേഷം നേപ്പാളിലെ പൊഖാറയും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.