കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരേ പൊലീസ് ക്രിമിനില്‍ ഗൂഢാലോചന കുറ്റം കൂടി ചേര്‍ത്തു.
തിരുവനന്തപുരത്തെ വിട്ടിലേക്ക് പോയ സിദ്ധാര്‍ഥിനെ തിരിച്ചു വിളിച്ചത് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഗൂഢാലോചന കുറ്റം കൂടി ചുമത്തിയത്. മര്‍ദനത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നതായും പൊലീസ് വ്യക്തമാക്കി.
നേരത്തെ പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്താത്തതില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നാട്ടിലേക്ക് പോയ സിദ്ധാര്‍ഥിനെ ആള്‍ക്കൂട്ട വിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് തിരിച്ചു വിളിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഗൂഢാലോചന വ്യക്തമാണെങ്കിലും പൊലീസ് പ്രതികളുടെ പേരില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നില്ല. റാഗിങ് ശക്തമായ വകുപ്പാണെങ്കിലും കൊലപാതക ശ്രമം ചുമത്താനുള്ള എല്ലാ സാധ്യതകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നു തന്നെ വ്യക്തമാണെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.
ബി.വി.എസ്.സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥി(21)നെ ഫെബ്രുവരി 18 നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളജിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കോളജ് ഹോസ്റ്റലിില്‍ വെച്ച് സിദ്ധാര്‍ഥിന് ക്രൂര മര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നുവെന്നാണ് പരാതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.