കൊച്ചി: സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വന്‍ തിരിച്ചടി നല്‍കി സര്‍വകാല റെക്കോര്‍ഡിലേയ്ക്ക് കുതിച്ച് സ്വര്‍ണ വില. പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയിലാണ് കേരളത്തില്‍ ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വില വര്‍ധനവാണ് കേരള വിപണിയിലും വില റെക്കോര്‍ഡിലെത്താന്‍ കാരണം.
സംസ്ഥാനത്ത് ഒരു ഗ്രാമം സ്വര്‍ണം വാങ്ങണമെങ്കില്‍ 5,945 രൂപ നല്‍കണം. 70 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27 ന് രേഖപ്പെടുത്തിയ 47,120 രൂപയായിരുന്നു പവന്റെ ഏറ്റവും ഉയര്‍ന്ന വില. ഇനിയും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു വില. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ വലിയ കുതിപ്പുണ്ടാകില്ലെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ വിലയില്‍ സര്‍വ്വകാല റെക്കോഡും കുറിച്ച് മുന്നോട്ട് കുതിക്കുകയാണ് സ്വര്‍ണം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര സ്വര്‍ണം ട്രോയ് ഔണ്‍സിന് 30.81 ഡോളര്‍ (0.1.48%) കുതിച്ചുയര്‍ന്ന് 2114.29 ഡോളര്‍ എന്ന നിലവാരത്തിലാണ്. യുഎസ് ഫെഡ് നയ തീരുമാനങ്ങളില്‍ പണപ്പെരുപ്പ് നിരക്കുകള്‍ അനുകൂലകമാകുമെന്ന പ്രതീക്ഷയാണ് സ്വര്‍ണത്തിന് ഊര്‍ജമേകുന്നതെന്നാണ് വിപണി വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.