'ശനിയാഴ്ച ഉച്ചക്ക് കര്‍ണാടക ബോംബിട്ട് തകര്‍ക്കും'; മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ ഭീഷണി സന്ദേശം

'ശനിയാഴ്ച ഉച്ചക്ക് കര്‍ണാടക ബോംബിട്ട് തകര്‍ക്കും'; മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ ഭീഷണി സന്ദേശം

ബംഗളൂരു: കര്‍ണാടക ബോംബിട്ട് തകര്‍ക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും മന്ത്രിമാര്‍ക്കും ഭീഷണി സന്ദേശം. ഷാഹിദ് ഖാന്‍ എന്നു പേരുള്ള വ്യക്തിയാണ് ഇമെയില്‍ വഴി സന്ദേശം അയച്ചത്. ശനിയാഴ്ച ഉച്ചക്ക് 2.48 ന് ബംഗളൂരുവില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. [email protected] എന്ന ഇമെയില്‍ അഡ്രസില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്.

''ബോളിവുഡ് സിനിമ ട്രെയിലറിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? നിങ്ങള്‍ 2.5 മില്യണ്‍ യു.എസ് ഡോളര്‍ നല്‍കാന്‍ തയാറല്ലെങ്കില്‍ ഞങ്ങള്‍ കര്‍ണാകടയിലെ ബസുകളും ട്രെയിനുകളും ക്ഷേത്രങ്ങളും ഹോട്ടലുകളും പൊതുയിടങ്ങളും ബോംബ് വച്ച് തകര്‍ക്കും. അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ നിങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലേക്ക് അയക്കും. അടുത്ത സ്‌ഫോടനത്തെ കുറിച്ചുള്ള വിവരവും നിങ്ങളെ അറിയിക്കും.''- എന്നായിരുന്നു സന്ദേശം.

ആളുകള്‍ തിങ്ങിക്കൂടുന്ന ഹോട്ടലുകള്‍, ക്ഷേത്രങ്ങള്‍, ബസുകള്‍, ട്രെയിനുകള്‍ എന്നിവിടങ്ങളില്‍ ബോംബിടുമെന്നാണ് സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, സംസ്ഥാന ആഭ്യന്തരമന്ത്രി, ബംഗളൂരുവിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കയച്ച ഭീഷണി സന്ദേശത്തില്‍ സൂചിപ്പിച്ചത്.
എന്നാല്‍ 2.5 മില്യണ്‍ യു.എസ് ഡോളറോ 20 കോടി രൂപയോ തന്നാല്‍ സ്‌ഫോടനം നടത്തില്ലെന്നും വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മാര്‍ച്ച് ഒന്നിന് ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ 10 പേര്‍ ചികിത്സയിലാണ്. അതിന് പിന്നാലെയാണ് ബോംബ് സ്‌ഫോടന ഭീഷണി. സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.