ഇന്ത്യയിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ കൂടി ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്സ്; കേരളത്തിലേക്ക് മൂന്നെണ്ണം

ഇന്ത്യയിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ കൂടി ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്സ്; കേരളത്തിലേക്ക് മൂന്നെണ്ണം

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ് ഇന്ത്യയില്‍ തങ്ങളുടെ സേവനം വിപുലീകരിക്കുന്നു. ജൂണില്‍ തിരുവനന്തപുരത്തേക്ക് മൂന്ന് അധിക സര്‍വീസുകളും ജയ്പൂരിലേക്ക് പുതിയ സര്‍വീസുമാണ് ആരംഭിക്കുക.

തിരുവനന്തപുരത്തേക്ക് ജൂണ്‍ 15 മുതലാണ് മൂന്ന് സര്‍വീസുകള്‍ കൂടി ആരംഭിക്കുക. നിലവില്‍ ഏഴ് സര്‍വീസുകള്‍ നടത്തുന്ന വിമാന കമ്പനിയുടെ സര്‍വീസുകളുടെ എണ്ണം ഇതോടെ പത്താകും. ഇതോടെ 1000 യാത്രക്കാര്‍ക്ക് കൂടി ഇത്തിഹാദ് വഴി ഓരോ ആഴ്ചയിലും കേരളത്തിലെത്താം.

ഇതുകൂടാതെ, ഇത്തിഹാദ് ജൂണ്‍ 16 മുതല്‍ അബുദാബിയെ രാജസ്ഥാനിലെ ജയ്പൂരുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ റൂട്ട് ആരംഭിക്കും. തുടക്കത്തില്‍ നാല് പ്രതിവാര ഫ്‌ളൈറ്റുകള്‍ ആയിരിക്കും ഈ റൂട്ടില്‍ ഉണ്ടാവുക.

ജയ്പൂര്‍ കൂടി ചേര്‍ന്നതോടെ, ഇത്തിഹാദ് എയര്‍ലൈന്‍ ഇപ്പോള്‍ ഇന്ത്യയിലെ 11 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. ഈ വിപുലീകരണം ആഗോള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനും ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള വിമാന യാത്ര എളുപ്പമാക്കാനും സഹായിക്കും. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം കൂടാതെ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ഇത്തിഹാദ് സര്‍വീസ് നടത്തുന്നുണ്ട്. ജനുവരി ആദ്യം അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും പുതിയ സര്‍വീസ് ആരംഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.