മെൽബൺ: വളർത്തുമൃഗങ്ങളെയും വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കുന്ന രാജ്യത്തെ ആദ്യത്തെ എയർലൈൻ ആകാൻ ഒരുങ്ങി വിർജിൻ ഓസ്‌ട്രേലിയ. അടുത്ത 12 മാസത്തിനുള്ളിൽ റെഗുലേറ്ററി അംഗീകാരത്തിന് വിധേയമായി സർവീസ് ആരംഭിക്കുന്ന പ്രത്യേക ആഭ്യന്തര വിമാനങ്ങളിൽ ചെറിയ പൂച്ചകളെയും നായ്ക്കളെയും അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
വളർത്ത് മൃഗങ്ങളെ കൂടെ കൂട്ടി യാത്ര ചെയ്യുക എന്നത് യാത്രക്കാർ ആഗ്രഹിക്കുന്ന മാറ്റമാണെന്ന് വിർജിൻ ഓസ്‌ട്രേലിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ജെയ്ൻ ഹർഡ്‌ലിക്ക പറഞ്ഞു. വളർത്തുമൃഗങ്ങൾക്കൊപ്പം ക്യാബിൻ ഫ്ലൈറ്റുകൾ പറന്നുയരാനുള്ള പദ്ധതിയിൽ ആവേശഭരിതരാണ്. യാത്രക്കാരിൽ ഭൂരിപക്ഷവും അവരുടെ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നാരാണെന്ന് പലപ്പോഴായി തങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അത് യാഥാർത്ഥ്യമാക്കാനുള്ള ഒരു യാത്രയിലാണെന്ന് ഹർഡ്‌ലിക്ക പറഞ്ഞു.
യാത്രക്കാർക്ക് ഈ സേവനത്തിന് എത്ര ചിലവാകും എന്ന് കണ്ടെത്താൻ സർവീസ് റെഗുലേറ്ററുമായി ചേർന്ന് എയർലൈൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഹർഡ്ലിക്ക പറഞ്ഞു. വളർത്ത് മൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് വളർത്ത് മൃഗങ്ങളോടൊപ്പമോ അല്ലാത്ത ഇടങ്ങളിലോ സീറ്റ് ബുക്ക് ചെയ്യാനുള്ള അവസരം ഉണ്ടാകും.
ഫേസ്ബുക്ക് ഉപയോഗിക്കുന്നവരിൽ 2021 ൽ വിർജിൻ ഓസ്‌ട്രേലിയ സർവേ നടത്തിയിരുന്നു. 85 ശതമാനം പേരും ക്യാബിൻ ഫ്ലൈറ്റുകളിൽ വളർത്തുമൃഗങ്ങളെ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഏതാണ്ട് 70 ശതമാനം ഓസ്‌ട്രേലിയൻ കുടുംബങ്ങൾക്കും വളർത്തുമൃഗങ്ങളുണ്ട്, അതിനാൽ ഈ പ്രഖ്യാപനം രാജ്യത്തിൻ്റെ വലിയൊരു വിഭാഗത്തിന് വളരെ പ്രധാനമാണെന്ന് ഹർഡ്‌ലിക്ക പറഞ്ഞു.
ഈ സേവനം നായ്ക്കൾക്കും പൂച്ചകൾക്കും മാത്രമാണ് ലഭ്യമാവുക. പാമ്പുകളോ പക്ഷികളോ ഹാംസ്റ്ററുകളോ മുയലുകളോ പോലെയുള്ള മൃഗങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല,. വിർജിൻ ഓസ്‌ട്രേലിയ ഫ്ലൈറ്റുകളിൽ കൊണ്ടുപോകുന്ന മൃഗങ്ങൾ ടെർമിനലിനുള്ളിൽ മറ്റെല്ലാ സമയത്തും അവരുടെ അംഗീകൃത പെറ്റ് കാരിയറുകളിൽ തുടരേണ്ടതുണ്ടെന്ന് മെൽബൺ എയർപോർട്ട് ചീഫ് എക്സിക്യൂട്ടീവ് ലോറി ആർഗസ് പറഞ്ഞു
വിമാനത്താവളങ്ങളിൽ നായ്ക്കൾക്ക് ടോയ്‌ലറ്റിൽ പോകാനുള്ള സ്ഥലങ്ങളുണ്ടാകുമെന്നും എന്നാൽ ടെർമിനലിൽ വളർത്തുമൃഗങ്ങൾ പുറത്തിറങ്ങില്ലെന്നും ഹൃദ്ലിക്ക പറഞ്ഞു. നായ്ക്കളും പൂച്ചകളും എയർപോർട്ടിൽ എത്തുന്നത് മുതൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ കാരിയറിൽ തന്നെ തുടരണം. മാതാപിതാക്കൾ തങ്ങളുടെ ചെറിയ കുട്ടികളെ വിമാനങ്ങളിൽ നിയന്ത്രിക്കുന്നതുപോലെ, അവരുടെ മൃഗങ്ങളെ പരിപാലിക്കണം. പുതിയ പദ്ധതി പ്രകാരം അംഗീകൃത സർവീസ് നായ്ക്കളുടെ യാത്രയിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും ലോറി ആർഗസ് പറഞ്ഞു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.