വിമാനത്തിന്റെ ടയർ ആകാശത്ത് വച്ച് ഊരിപ്പോയി; ജപ്പാനിലേക്ക് പുറപ്പെട്ട എയർക്രാഫ്റ്റിൽ നാശനഷ്ടം

വിമാനത്തിന്റെ ടയർ ആകാശത്ത് വച്ച് ഊരിപ്പോയി; ജപ്പാനിലേക്ക് പുറപ്പെട്ട എയർക്രാഫ്റ്റിൽ നാശനഷ്ടം

സാൻഫ്രാൻസിസ്കോ: ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. അമേരിക്കയിലെ സാൻഫ്രാൻസിസ്കോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ജപ്പാനിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസിന്റെ ബോയിം​ഗ് 777 വിമാനത്തിലായിരുന്നു സംഭവം. 235 യാത്രക്കാരും 14 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. എയർക്രാഫ്റ്റിന്റെ ഇടതുവശത്തുള്ള ആറ് ടയറുകളിൽ ഒന്നാണ് ആകാശത്ത് വച്ച് ഊരിപ്പോയത്. ഇതിന്റെ ദൃശ്യങ്ങളും വൈറലായിരിക്കുകയാണ്. വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു സംഭവം.

അതേസമയം ഊരിപ്പോയ ടയർ എയർപോർട്ടിൽ നിർത്തിയിട്ടിരുന്ന കാറിലാണ് വന്നുപതിച്ചത്. അപകടത്തിൽ ആളപായമില്ലെങ്കിലും കാറിന്റെ പിൻവശത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സാൻഫ്രാൻസിസ്കോ എയർപോർട്ടിൽ ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്താണ് ടയർ പതിച്ചത്.

2022ൽ നിർമ്മിച്ച വിമാനമാണ് ബോയിം​ഗ് 777. ടയറുകൾക്ക് കേടുപാടുകൾ സംഭവിച്ചാലോ ഊരിത്തെറിച്ചാലോ അപകടം കൂടാതെ ലാൻഡ് ചെയ്യാൻ സാധിക്കുന്ന വിധമാണ് വിമാനത്തിന്റെ രൂപകൽപന. ടയർ ഊരിപ്പോയതിന് പിന്നാലെ ലോസ് ആഞ്ചൽസ് വിമാനത്താവളത്തിൽ എയർക്രാഫ്റ്റ് ലാൻഡ് ചെയ്തിരുന്നു. നിലവിലുണ്ടായ സംഭവം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.