ഹിന്ദു യുവതിക്ക് ക്രിസ്ത്യന്‍ പേര്; ക്ഷേത്രത്തില്‍ വിവാഹം നിഷേധിച്ച് പുജാരിമാര്‍

ഹിന്ദു യുവതിക്ക് ക്രിസ്ത്യന്‍ പേര്; ക്ഷേത്രത്തില്‍ വിവാഹം നിഷേധിച്ച് പുജാരിമാര്‍

ചെന്നൈ: വധുവിന് ക്രിസ്ത്യന്‍ പേരാണെന്ന ഒറൊറ്റ കാരണം ചൂണ്ടിക്കാട്ടി ഹിന്ദു യുവതിയുടെ വിവാഹം നടത്താന്‍ ക്ഷേത്രം അധികൃതരും പൂജാരിമാരും വിസമ്മതിച്ചു. തൂത്തുക്കുടി ജില്ലയിലെ പണയൂര്‍ സ്വദേശി കെ. കണ്ണനും തരുവൈക്കുളം സ്വദേശികളായ മുരുകന്റെയും രേവതിയുടെയും മകളായ എം. ആന്റണി ദിവ്യയ്ക്കുമാണ് ശങ്കരരാമേശ്വരര്‍ ക്ഷേത്ര അധികൃതര്‍ വിവാഹം നിഷേധിച്ചത്. എന്നാല്‍ ഈ സംഭവത്തില്‍ പ്രതിഷേധിച്ച് വധൂവരന്മാര്‍ ക്ഷേത്രത്തിന് പുറത്ത് വെച്ച് തന്നെ വിവാഹം നടത്തുകയും ചെയ്തു.

രേഖകളിലൊക്കെ ഈ പെണ്‍കുട്ടി ഹിന്ദുവാണ്. യുവതി ക്രിസ്ത്യന്‍ മത വിശ്വാസി അല്ലെന്നും ഹിന്ദുവാണെന്നും വീട്ടുകാര്‍ വാദിച്ചെങ്കിലും ഇത് ഉള്‍ക്കൊള്ളാന്‍ ക്ഷേത്രം അധികൃതര്‍ തയാറായില്ലെന്നുള്ളതാണ് വസ്തുത. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്നാണ് വധുവിന്റെ വീട്ടുക്കാരുടെ നിലപാട്.

ആന്റണി ദിവ്യ ഹിന്ദുവാണെന്ന് ബന്ധുക്കള്‍ അവകാശപ്പെട്ടെങ്കിലും സ്‌കൂളില്‍ നിന്ന് നല്‍കിയ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റില്‍ വധു ക്രിസ്ത്യാനിയാണെന്നാണ് രേഖപ്പെടുത്തിയതെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.

എന്നാല്‍ മകള്‍ ക്രിസ്ത്യാനിയാണെന്ന ക്ഷേത്രം അധികൃതരുടെ വാദം ആന്റണി ദിവ്യയുടെ രക്ഷിതാക്കള്‍ പൂര്‍ണമായും നിഷേധിച്ചു. ദിവ്യ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളിലാണ് പഠിച്ചത്. അതാണ് അവളുടെ ഏക ക്രിസ്ത്യന്‍ ബന്ധമെന്നും ബന്ധുവായ രാജേന്ദ്രന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.