ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിന പരേഡിന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ തുടക്കമായി. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തില്‍ ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ചു. അര നൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങള്‍ക്ക് വിശിഷ്ടാതിഥി ഇല്ല.
റിപ്പബ്ലിക്ക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും ഇത്തവണ പരേഡിന്റെ ഭാഗമായി. ലെഫ്‌നന്റ് കേണല്‍ അബു മുഹമ്മദ് ഷഹനൂര്‍ ഷവോണിന്റെ നേതൃത്വത്തിലുള്ള 122 അംഗ സേനയാണ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് പരേഡിന്റെ ഭാഗമായത്. കോവിഡ് പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചെങ്കിലും പ്രൗഢിക്കു മങ്ങലേല്‍ക്കാതെയാണ് ആഘോഷങ്ങള്‍.
ലെഫ്റ്റനന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്ര റിപ്പബ്ലിക് ദിന പരേഡിന് നേതൃത്വം നല്‍കി. ഇന്ത്യയുടെ സൈനിക ശേഷി വിളിച്ചോതുന്നതായിരുന്നു പരഡേിന്റെ ആദ്യഘട്ടം, കരസേനയുടെ പ്രധാന യുദ്ധ ടാങ്കര്‍ ടി 90 ഭീഷ്മ, ബ്രഹ്മോസ് മിസൈല്‍, എന്നിവ പരേഡില്‍ പ്രദര്‍ശിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.