ഇന്ത്യൻ ജനതയ്ക്ക് റിപ്പബ്ലിക് ദിന ആശംസകളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഒമാൻ ഭരണാധികാരിയും

ഇന്ത്യൻ ജനതയ്ക്ക് റിപ്പബ്ലിക് ദിന ആശംസകളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഒമാൻ ഭരണാധികാരിയും

ലണ്ടന്‍: 'ഇന്ത്യയുടെ അസാധാരണമായ ഭരണഘടനയുടെ ജന്മദിനത്തിന്‌, ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര ജനാധിപത്യത്തിന്‌ ആശംസകള്‍'. റിപ്പബ്ലിക്‌ ദിനത്തില്‍ ഇന്ത്യക്ക്‌ ആശംസകള്‍ നേര്‍ന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സന്‍. വരുന്ന മാസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായും ബോറിസ്‌ ജോണ്‍സന്‍ തന്റെ വീഡിയോ സന്ദേശത്തില്‍ അറിയിച്ചു. 

'പ്രിയപ്പെട്ട സുഹൃത്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റിപ്പബ്ലിക്‌ ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലണ്ടനില്‍ തന്നെ നില്‍ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. കൊവിഡ്‌ മഹാമാരിയില്‍നിന്നും മുനുഷ്യവംശത്തെ സ്വതന്ത്രമാക്കാന്‍ വാക്‌സിന്‍ വികസിപ്പിക്കാനും നിര്‍മ്മിക്കാനും വിതരണം ചെയ്യാനും ഇരു രാജ്യങ്ങളും തോളോട്‌ തോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചു.

യുകെയുടേയും ഇന്ത്യയുടേയും മറ്റ്‌ രാജ്യങ്ങളുടേയും ശ്രമഫലമായി കൊവിഡ്‌ മാഹാമരിക്കെതിരായ യുദ്ധത്തില്‍ നമ്മള്‍ വിജയത്തിനരികിലാണ്‌. ഈ വര്‍ഷം തന്നെ ഇന്ത്യ സന്ദര്‍ശിക്കാനാണ്‌ താന്‍ ലക്ഷ്യമിടുന്നത്‌. ഇന്ത്യ സന്ദര്‍ശത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാകുമെന്നും' ബോറിസ്‌ ജോണ്‍സന്‍ തന്റെ വീഡിയോ സന്ദേശത്തിലൂടെ പ്രതീക്ഷ പ്രകടിപ്പിച്ചു. 

72ാമത്‌ റിപ്പബ്ലിക്‌ ദിനത്തില്‍ നേരത്തെ മുഖ്യ അതിഥിയായി നിശ്ചയിച്ചിരുന്നത്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സനെയായിരുന്നു.എന്നാല്‍ ബ്രിട്ടണില്‍ കൊറോണയുടെ പുതിയ വകഭേദം പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ബോറിസ്‌ ജോണ്‍സന്‍ സന്ദര്‍ശനത്തില്‍നിന്നും പിന്‍മാറുകയായിരുന്നു.  'ലോകത്തെല്ലായിടത്തും കൊവിഡ്‌ മനുഷ്യരെ തമ്മില്‍ തമ്മില്‍ അകറ്റി. ബ്രിട്ടണിലേയും ഇന്ത്യയിലേയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൊവിഡ്‌ അകലം പാലിക്കാന്‍ നിര്‍ബന്ധിതരാക്കി. ബ്രിട്ടണില്‍ റിപ്പബ്ലിക്‌ ദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും റിപ്പബ്ലിക്‌ ദിനാശംസകള്‍ നേരുന്നതായും ബോറിസ്‌ ജോണ്‍സന്‍ ബ്രിട്ടണിലെ ഇന്ത്യക്കാരോടായി പറഞ്ഞു.


ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖ് അ​ല്‍ സ​യ്ദും രാജ്യത്തിന് റി​പ്പ​ബ്ലി​ക് ദി​നാ​ശാം​സ​കള്‍ നേർന്നു. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദിനെയാണ് അദ്ദേഹം​ റി​പ്പ​ബ്ലി​ക് ദി​നാ​ശം​സ​ക​ള്‍ അ​റി​യി​ച്ചത്.

“ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ പു​രോ​ഗ​തി​യും വി​ക​സ​ന​വു​മു​ണ്ടാ​ക​ട്ടെ. രാ​ഷ്‍​ട്ര​പ​തി​ക്ക് ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും നേ​രു​ന്നു.’ ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി റിപ്പബ്ലിക് ദി​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.