ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചു. സംസ്ഥാനത്തെ ബിജെപി-ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) സഖ്യം തകര്‍ച്ചയുടെ വക്കിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ രാജി.
ഖട്ടര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. അതേസമയം മന്ത്രിസഭ പിരിച്ചുവിട്ട് സ്വതന്ത്രരുടെ പിന്തുണയോടെ സംസ്ഥാനത്ത് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപിയുടെ നീക്കം.
ബിജെപിക്ക് ആറ് സ്വതന്ത്ര നിയമസഭാംഗങ്ങളും ഹരിയാന ലോഖിത് പാര്‍ട്ടി (എച്ച്എല്‍പി)യില്‍ നിന്ന് ഒരാളുമായി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. 90 അംഗ ഹരിയാന നിയമസഭയില്‍ ബിജെപിക്ക് 41, കോണ്‍ഗ്രസിന് 30, ജെജെപിക്ക് പത്തും ആണ് അംഗങ്ങള്‍. ഏഴ് പേര്‍ സ്വതന്ത്രരാണ് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി), എച്ച്എല്‍പി എന്നിവയില്‍ നിന്ന് ഓരോ എംഎല്‍എ വീതവും ഉണ്ട്.
അതേസമയം സീറ്റ് പങ്കിടലിലെ വിള്ളലാണ് രാജിയ്ക്ക് കാരണമെന്നാണ് പറയുന്നത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി ബിജെപിയും ജെജെപിയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് രാജിവെയ്ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.