ലോകത്ത് പത്ത് കോടി പിന്നിട്ട് കൊവിഡ് ബാധിതര്‍; മരണം ഇരുപത്തൊന്നര ലക്ഷം

 ലോകത്ത് പത്ത് കോടി പിന്നിട്ട് കൊവിഡ് ബാധിതര്‍;  മരണം ഇരുപത്തൊന്നര ലക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 21,48,471 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി ഇരുപത്തിരണ്ട് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,06,77,710 ആയി ഉയര്‍ന്നു. നിലവില്‍ 1.74 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. 1,03,45,278 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 1.53 ലക്ഷമായി ഉയര്‍ന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രണ്ട് കോടി അമ്പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4.31 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നര കോടി കടന്നു.

ബ്രസീലില്‍ എണ്‍പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.17 ലക്ഷം പേര്‍ മരിച്ചു. എഴുപത്തിയേഴ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. ബ്രിട്ടനിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് മുപ്പത്തിയാറ് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. ഇരുപതിനായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.