മലനിരകള്‍ക്കിടയിലുടെ പ്രകൃതി ഭംഗി ആസ്വദിച്ച് സാഹസികര്‍; പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വാഗമണ്ണില്‍ തുടക്കം

മലനിരകള്‍ക്കിടയിലുടെ പ്രകൃതി ഭംഗി ആസ്വദിച്ച് സാഹസികര്‍; പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വാഗമണ്ണില്‍ തുടക്കം

ഇടുക്കി: രാജ്യത്തെ ഏറ്റവും വലിയ എയ്റോ സ്പോര്‍ട്സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലായ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് തുടക്കം. വാഗമണ്ണിലും വര്‍ക്കലയിലുമായി മാര്‍ച്ച് 17 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.

വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി-ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെ പാരാഗ്ലൈഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാങ്കേതിക പിന്തുണ നല്‍കിയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെ ആരംഭിച്ച ഫെസ്റ്റില്‍ നൂറില്‍ അധികം അന്തര്‍ദേശീയ, ദേശീയ ഗ്ലൈഡര്‍മാര്‍ പങ്കെടുക്കും.

അമേരിക്ക, നേപ്പാള്‍, ഫ്രാന്‍സ്, ജര്‍മ്മിനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ബ്രിട്ടന്‍ എന്നി രാജ്യങ്ങളില്‍ നിന്നും ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും ആളുകളെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.