മലയാളം മിഷൻ അബുദാബി; സൗജന്യ മലയാളം പഠനക്ളാസുകളിലേയ്ക്ക് അഡ്മിഷൻ ക്ഷണിക്കുന്നു

മലയാളം മിഷൻ അബുദാബി; സൗജന്യ മലയാളം പഠനക്ളാസുകളിലേയ്ക്ക് അഡ്മിഷൻ ക്ഷണിക്കുന്നു

അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ സംസ്ഥാന സർക്കാരിന്റെ മലയാളം മിഷൻ പാഠ്യപദ്ധതി പ്രകാരം നടന്നുവരുന്ന സൗജന്യ മലയാളം പഠനക്ളാസുകളിലേയ്ക്ക് അഡ്മിഷൻ ക്ഷണിക്കുന്നു.

കേരളത്തിന് പുറത്ത് 26 സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് അറുപതിലേറെ രാജ്യങ്ങളിലുമായി പ്രവർത്തിച്ചുവരുന്ന മലയാളം മിഷന്റെ അബുദാബി ചാപ്റ്ററിനു കീഴിൽ നിലവിൽ കേരള സോഷ്യൽ സെന്റർ, അബുദാബി സിറ്റി, അബുദാബി മലയാളി സമാജം, ഷാബിയ, ബഡാസായിദ്, അൽ ദഫ്‌റ എന്നീ മേഖലകളിലായി എഴുപതിലേറെ കേന്ദ്രങ്ങളിൽ രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് സൗജന്യമായി മലയാള ഭാഷ പഠിച്ചുവരുന്നത്.

യാതൊരു പ്രതിഫലേച്ഛയും കൂടാതെ നിസ്വാർത്ഥരായ 96 അധ്യാപിക-അധ്യാപകന്മാരാണ് മലയാള ഭാഷയുടെ മാധുര്യം കുട്ടികളിലേക്ക് പകർന്നു നല്കിക്കൊണ്ടിരിക്കുന്നത്. മെയ് മാസം പകുതിയോടെ പുതുതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മലയാളം മിഷന്റെ പുതിയ ബാച്ചുകളിലേയ്ക്ക് തങ്ങളുടെ കുട്ടികളെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 15 നകം കേരള സോഷ്യൽ സെന്റർ (02 6314455), അബുദാബി മലയാളി സമാജം (050 2688458), ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ (02 6424488), ഐ. സി. എഫ് (050 3034800), ബദാസായിദ് (056 762 3388), ഷാബിയ (55 824 8259) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.