കാഞ്ഞങ്ങാട്: രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ പഠനോത്സവം നടത്തി. പ്രധാനാദ്ധ്യാപകൻ എബ്രാഹം കെ. ഒ യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ജോർജ് ആടുകുഴി പoനോത്സവത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സീനിയർ അസിസ്റ്റൻ്റ് ഷൈബി എബ്രാഹം ഏവരെയും സ്വാഗതം ചെയ്തു. മദർ പി.ടി.എ പ്രസിഡണ്ട് ജിപ്സി അരുൺ ആശംസകളും എസ്. ആർ. ജി കൺവീനർ ചൈതന്യ ബേബി നന്ദി പ്രകാശനവും നടത്തി. ശ്രുതി ബേബിയുടെ നേതൃത്വത്തിൽ നടന്ന ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി. സ്കിറ്റ്, ദൃശ്യാവിഷ്കാരം, ഡാൻസ്, കവിത,കടംകഥ പോലുള്ള വിവിധങ്ങളായ കലാവിരുന്നുകൾ പoനോത്സവത്തെ കൂടുതൽ മികവുറ്റതാക്കി.
ഒരു അധ്യയന വർഷത്തിലൂടെ നേടിയെടുത്ത ശേഷികളും നേട്ടങ്ങളും വിവിധ വ്യവഹാരരൂപങ്ങളിൽ പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ കുട്ടികൾ ഏറെ ആഹ്ലാദത്തിലാണ്. സ്റ്റാഫ് സെക്രട്ടറി സോണി കുര്യൻ, ഷീജ ജോസ്, ജാസ്മിൻ മാത്യൂസ്, അബിയ ജോസ്, ഡോൺസി ജോജോ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26