കോട്ടയം: തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ എന്ന കെ. പി യോഹന്നാന്‍ അന്തരിച്ചു. 74 വയസായിരുന്നു. യു.എസിലെ ഡാലസില്‍ പ്രഭാത സവാരിക്കിടെ കാര്‍ ഇടിച്ച് ചികിത്സയിലായിരുന്നു.
ഡാലസില്‍ പ്രഭാത സവാരിക്കിടെ കാറിടിച്ചായിരുന്നു അപകടം. നെഞ്ചിനും തലയ്ക്കും ഗുരുതര പരിക്കേറ്റ അദേഹത്തെ എയര്‍ലിഫ്റ്റ് ചെയ്താണ് ഡാലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഭാ വക്താവാണ് അപകട വിവരം ഔദ്യോഗികമായി അറിയിച്ചത്. നാല് ദിവസം മുമ്പാണ് അദേഹം കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തിയത്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകുന്നേരം 5:30 ഓടെ ആയിരുന്നു അപകടം.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്സാസിലെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണ പ്രഭാത സവാരിക്കായി അദേഹം തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച സവാരിക്കായി കാമ്പസിന് പുറത്തേയ്ക്ക് പോകുകയായിരുന്നു.
1950 മാര്‍ച്ച് എട്ടിന് അപ്പര്‍ കുട്ടനാട്ടിലെ നിരണം കടപ്പിലാരില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു കെ.പി യോഹന്നാന്റെ ജനനം. 16-ാം വയസില്‍ ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന സംഘടനയുടെ ഭാഗമായി. 1974 ല്‍ അമേരിക്കയിലെ ഡാലസില്‍ ദൈവശാസ്ത്ര പഠനത്തിന് ചേര്‍ന്നു.
പാസ്റ്ററായി വൈദിക ജീവിതം നയിച്ചു. 2003 ല്‍ ബീലീവേഴ്‌സ് ചര്‍ച്ച് എന്ന സഭയ്ക്ക് രൂപം നല്‍കി. പിന്നീട് ആതുരവേസന രംഗത്തേക്കും സഭയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. തിരുവല്ലയില്‍ മെഡിക്കല്‍ കോളജും അദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.