"മാതാവിൻ്റെ സഹന വഴി" പ്രാർത്ഥനയുടെ വീഡിയോ പ്രകാശനം ചെയ്തു


എറണാകുളം: ഫാ. ജോഷി ആൻറണി മലേക്കുടി സി എം ഐ  രചിച്ച 'മാതാവിൻ്റെ സഹന വഴി' എന്ന പ്രാർത്ഥനയുടെ   വീഡിയോ പ്രകാശനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർച്ച് 14-ന് കാക്കനാട് സെൻറ് തോമസ് മൗണ്ടിൽ വച്ച് നിർവഹിച്ചു.   വീഡിയോ കാണുകയും  'മാതാവിൻറെ സഹന വഴി' പുസ്തകം വായിക്കുകയും ചെയ്തതിനുശേഷം ഈ പുസ്തകത്തിലെ ഗാനങ്ങളും പ്രാർത്ഥനകളും ആബേൽ സിഎംഐ  അച്ചൻ രചിച്ച കുരിശിൻ്റെ വഴിയുടെ രീതിയിൽ ചിട്ടപ്പെടുത്തിയതായതു കൊണ്ട് ആലപിക്കാനും പ്രാർത്ഥിക്കാനും എളുപ്പമാണെന്ന് പിതാവ് അഭിപ്രായപ്പെടുകയുണ്ടായി.

വ്യാകുല മാതാവിൻ്റെ തിരുന്നാളിനും മറ്റ് അവസരങ്ങളിലും   കുടുംബങ്ങളിലും, ഇടവകകളിലും, സന്യാസ സമൂഹങ്ങളിലും, വിവിധ പ്രാർത്ഥനാ കൂട്ടായ്മകളിലും ഈ ഭക്താഭ്യാസം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പിതാവ് ആഹ്വാനം ചെയ്തു. നമ്മുടെ വിശ്വാസ  ജീവിത   പാതയിൽ സഹനങ്ങളിലും വേദനകളിലും മാതാവിൻറെ സഹന വഴിയോട് ചേർന്നുനിന്ന് അർത്ഥം കണ്ടെത്തുന്നതിനും ജീവിതത്തെ ധ്യാനാത്മകമാക്കുന്നതിനും ഇതിലെ പ്രാർത്ഥനകൾ സഹായിക്കുമെന്ന്, ചടങ്ങിന് അധ്യക്ഷത വഹിച്ച സിഎംഐ സന്യാസ സഭയുടെ വികർ ജനറൽ ഫാ. ജോസി താമരശ്ശേരി അഭിപ്രായപ്പെട്ടു. പുസ്തകങ്ങൾക്കും മറ്റ് വിവരങ്ങൾക്കും ആയി 790 792 6441 എന്ന നമ്പറിൽ സമീപിക്കാവുന്നതാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.