താന്‍ പ്രസിഡന്റായില്ലെങ്കില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ട്രംപ്; 2020 ൽ ട്രംപുണ്ടാക്കിയ കോലാഹലങ്ങൾ മറന്നിട്ടില്ലെന്ന് ബൈഡൻ‌

താന്‍ പ്രസിഡന്റായില്ലെങ്കില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ട്രംപ്; 2020 ൽ ട്രംപുണ്ടാക്കിയ കോലാഹലങ്ങൾ മറന്നിട്ടില്ലെന്ന് ബൈഡൻ‌

വാഷിങ്ടണ്‍: വരാൻ പോകുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. താന്‍ വിജയിച്ചില്ലെങ്കില്‍ അത് രക്തച്ചൊരിച്ചിലിന് കാരണമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച ഒഹായോയിൽ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

മെക്‌സിക്കോയില്‍ കാര്‍ നിര്‍മാണം നടത്തി അമേരിക്കയില്‍ വില്‍ക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് അദേഹത്തിന്റെ രക്തച്ചൊരിച്ചില്‍ പ്രയോഗമെന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന് സംശയമാണ്. ഇപ്പോള്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിലായിരിക്കും നടക്കുക. അത് രാജ്യത്തിനുവേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കുമെന്നും ജോ ബൈഡൻ ഏറ്റവും മോശം പ്രസിഡൻ്റാണെന്നും ട്രംപ് ആരോപിച്ചു.

2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ട്രംപുണ്ടാക്കിയ കോലാഹലങ്ങൾ മറന്നിട്ടില്ലെന്നായിരുന്നു ഇതിന് ബൈഡന്റെ മറുപടി. ജനുവരി ആറിന് കാപിറ്റോൾ ഹില്ലിൽ നടന്ന കലാപം ആവർത്തിക്കാനാണ് ട്രംപിന്റെ ശ്രമം. അമേരിക്കൻ ജനത അദേഹത്തി​ന് മറുപടി നൽകും. ട്രംപിന്റെ കലാ​പത്തോടുള്ള അഭിനിവേശവും തീവ്രവാദവും ഒടുങ്ങാത്ത പ്രതികാര ദാഹവും ജനം തള്ളിക്കളയുമെന്നും ബൈഡൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.