ഹത്ത അതിർത്തി തായ്‌ലൻഡ് സംഘം സന്ദർശിച്ചു

ഹത്ത അതിർത്തി തായ്‌ലൻഡ് സംഘം സന്ദർശിച്ചു


ദുബായ്: ഹത്ത അതിർത്തിയിൽ തായ്‌ലൻഡ് താമസ-കുടിയേറ്റ വിഭാഗത്തിൽ നിന്നുള്ള ഉന്നതതല സംഘം സന്ദർശനം നടത്തി. ഹത്തയിലെ മികച്ച നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പഠിക്കാൻ വേണ്ടിയുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് സംഘം എത്തിയത്. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ ഉന്നത ഉദ്യോഗസ്ഥർ തായ്‌ലാൻഡ് സംഘത്തെ സ്വീകരിച്ചു.

അതിർത്തിയിൽ പിന്തുടരുന്ന മികച്ച നടപടിക്രമങ്ങളും സാങ്കേതികവിദ്യയും പരിചയപ്പെടുത്താൻ വിവിധ സ്ഥലങ്ങളിൽ പ്രത്യേക പര്യടനം സംഘടിപ്പിച്ചു. യാത്രക്കാർക്കും ചരക്കുനീക്കത്തിനും മികച്ച സേവനങ്ങൾ നൽകുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യയും നടപടിക്രമങ്ങളും എങ്ങനെ നടപ്പിലാക്കുന്നുവെന്ന് വിശദീകരിക്കുന്ന നിരവധി അവതരണങ്ങളും പ്രദർശനങ്ങളും സന്ദർശനത്തിലുണ്ടായി.

അന്താരാഷ്ട്ര നിലവാരത്തിൽ യാത്രകാർക്ക് സേവനങ്ങൾ നൽകിയതിന് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരികമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹത്ത ബോർഡറിന് ഗ്ലോബൽ സ്റ്റാർ റൈറ്റിങ്ങിലെ സിക്സ് സ്റ്റാർ പദവി നൽകിയിരുന്നു.ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം 40 ലക്ഷം യാത്രക്കാരാണ് ഹ​ത്ത വ​ഴി ക​ട​ന്നു​പോ​യ​ത്.

അ​തി​വേ​ഗം വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​നോ​ദ, വാ​ണി​ജ്യ കേ​ന്ദ്ര​മാ​ക്കി ഹ​ത്ത​യെ മാ​റ്റാ​നു​ള്ള ദു​ബൈ സ​ർ​ക്കാ​റി​ന്‍റെ ശ്ര​മ​ങ്ങ​ളാ​ണ്​ നേ​ട്ട​ത്തി​​ന്​ കാ​ര​ണം. ഹ​ത്ത അ​തി​ർ​ത്തി വ​ഴി വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ​യും വാ​ണി​ജ്യ ടാ​ങ്ക​റു​ക​ളു​ടെ​യും വ​ര​വു​പോ​ക്കു​ക​ൾ ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തോ​ടെ ക​ര ഗ​താ​ഗ​ത​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​ക്കു​ക​യും യു.​എ.​ഇ​യും ഒ​മാ​നും ത​മ്മി​ലു​ള്ള വ്യാ​പാ​രം കൂടുതൽ സു​ഗ​മ​മാ​വു​ക​യും ചെ​യ്തിരുന്നു

" തായ്‌ലൻഡ് എമിഗ്രേഷൻ വിഭാഗവുമായി വിദഗ്ധ അറിവ് പങ്കിടുന്നതും പരസ്പരം അറിവ് പങ്കിടുന്നതും ഈ മേഖലയിലെ പ്രധാന ഇടപെടാലാണ് ," ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. "ഇത്തരം സഹകരണം ഡിപ്പാർട്ടുമെന്റുകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും സർക്കാർ പ്രകടനം മെച്ചപ്പെടുത്തുകയും യാത്രക്കാർക്കും ചരക്കുനീക്കത്തിനും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യും."

ഹത്ത അതിർത്തി മാനേജ്‌മെന്റിനും അവരുടെ ആതിഥേയത്വത്തിനും തായ്‌ലാൻഡ് സംഘം നന്ദി പറഞ്ഞു. സന്ദർശനം വളരെ വിജയകരമാണെന്നും ഹത്തയിൽ പിന്തുടരുന്ന മികച്ച നടപടിക്രമങ്ങളെക്കുറിച്ച് അറിയാൻ സംഘത്തിന് കഴിഞ്ഞുവെന്നും സംഘം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.