മിസൂറി സിറ്റി (ഹൂസ്റ്റണ്‍): കാല്‍പ്പന്ത് കളിയുടെ ആവേശം നെഞ്ചിലേറ്റി നോര്‍ത്ത് അമേരിക്കയിലെ മലയാളി ഫുട്ബോള്‍ ക്ലബ്ബുകള്‍ പങ്കെടുക്കുന്ന നാലാമത് വി. പി സത്യന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റിന് ടെക്സാസിലെ ഹൂസ്റ്റണില്‍ നാളെ തുടക്കമാകും. സെപറ്റംബര്‍ അഞ്ച്, ആറ്, ഏഴ് (വെള്ളി-ഞായര്‍) തിയതികളിലാണ് ടൂര്‍ണമെന്റ്.
നോര്‍ത്ത് അമേരിക്കന്‍ സോക്കര്‍ ലീഗ് (NAMSL) എന്നറിയപ്പെടുന്ന ഈ ടൂര്‍ണമെന്റിന് ഇത്തവണ ആതിഥേയരാകുന്നത് ഹൂസ്റ്റണിലെ പ്രമുഖ മലയാളി ക്ലബായ ഹൂസ്റ്റണ്‍ യുണൈറ്റഡ് ആണ്.
ഹൂസ്റ്റണ്‍ യുണൈറ്റഡിന്റെ നേതൃത്വത്തില്‍ ഇതോടൊപ്പം 30 പ്ലസ്, 45 പ്ലസ് കാറ്റഗറികളില്‍ 'നാടന്‍' സെവന്‍സ് ടൂര്‍ണമെന്റും അരങ്ങേറും. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി ഇരുപതോളം ടീമുകള്‍ ഇത്തവണ മാറ്റുരക്കും.
നോര്‍ത്ത് അമേരിക്കയിലെ മലയാളി ക്ലബുകള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ സോക്കര്‍ ലീഗാണിത്.
വെള്ളിയാഴ്ച വൈകുന്നേരം നാല് മുതലാണ് പ്രാഥമിക റൗണ്ടുകള്‍. ഞായാറാഴ്ച ഫൈനലുകള്‍ അരങ്ങേറും. ഹൂസ്റ്റണിലെ മിസൂറി സിറ്റിയിലുള്ള ക്യാമ്പ് സിയന്നാ സ്‌പോര്‍ട്‌സ് കോംപ്ലെക്സാണ് ടൂര്‍ണമെന്റ് വേദി.
ലീഗ് ക്രമീകരണങ്ങളെല്ലാം പൂര്‍ത്തി ആയതായി NAMSL ഭാരവാഹികള്‍ അറിയിച്ചു.
NAMSL പ്രസിഡന്റ് അശാന്ത് ജേക്കബ്, ഹൂസ്റ്റണ്‍ യുണൈറ്റഡ് ചെയര്‍മാന്‍ പോള്‍ സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ടൂര്‍ണമെന്റ് വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.