തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരനും ഇ.പി ജയരാജനും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ഇ.പി തന്നെ നിഷേധിച്ചതിന് പിന്നാലെ ആരോപണത്തെ സാധൂകരിക്കുന്ന ചിത്രം പുറത്തുവിട്ട് കോണ്‍ഗ്രസ്.
രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റിന്റെ ജീവനക്കാരും ഇ പി ജയരാജന്റെ കുടുംബവും ഒന്നിച്ചുള്ള ചിത്രമാണ് പുറത്തായത്. ചിത്രത്തില്‍ നിരാമയ ജീവനക്കാര്‍ക്കൊപ്പം ഇപിയുടെ ഭാര്യയും മകനും നില്‍ക്കുന്നുണ്ട്.
ആയുര്‍വേദ ചികിത്സയ്ക്കാണ് രാജീവ് ചന്ദ്രശേഖരന്റെ സ്ഥാപനവുമായി വൈദേകം റിസോര്‍ട്ട് കരാര്‍ ഉണ്ടാക്കിയത്. നിരാമയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കമ്പനിയാണോ എന്നറിയില്ലെന്നും നിരാമയ കമ്പനിയുമായുള്ള കരാറില്‍ തനിക്ക് ബന്ധമില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. താന്‍ വൈദേകം റിസോര്‍ട്ടില്‍ അഡൈ്വസര്‍ മാത്രമാണെന്നും ബന്ധം തെളിയിച്ചാല്‍ വി.ഡി സതീശന് എല്ലാം എഴുതി തരാമെന്നും ഇ.പി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഭാര്യയ്ക്ക് നിരാമയയില്‍ ഷെയര്‍ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് രാജീവ് ചന്ദ്രശേഖര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.