ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതിന് സ്റ്റേ ഇല്ല; സ്പീക്കര്‍ക്ക് സുപ്രീം കോടതി നോട്ടീസ്

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതിന് സ്റ്റേ ഇല്ല; സ്പീക്കര്‍ക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. വോട്ടു ചെയ്യാനോ സഭാ നടപടികളില്‍ പങ്കെടുക്കാനോ ഉള്ള അനുമതിയും സുപ്രീം കോടതി നല്‍കിയില്ല.

അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ ഹര്‍ജിയില്‍ ഹിമാചല്‍ പ്രദേശ് നിയമസഭ സ്പീക്കര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നല്‍കാനും നിര്‍ദേശിച്ചു. മെയ് ആറിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതിനും ബജറ്റ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതിനുമാണ് ആറ് എംഎല്‍എമാരെ സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ അയോഗ്യരാക്കിയത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പാകും വരെ വിമത എംഎല്‍എമാര്‍ നിയമസഭ നടപടികളില്‍ പങ്കെടുക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള വിപ്പ് ലംഘിച്ചതോടെയാണ് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടൂ, രവി താക്കൂര്‍, ചേതന്യ ശര്‍മ എന്നിവരാണ് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍.

ആറുപേര്‍ അയോഗ്യരായതോടെ നിയമസഭയിലെ അംഗബലം 68 ല്‍ നിന്ന് 62 ആയി കുറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 40 ല്‍ നിന്ന് 34 ആയി ചുരുങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.