ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് കര്‍ഷക സംഘടനകള്‍. ഇത്തവണ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ആഹ്വാനം ചെയ്തു.
ഇതിന്റെ ഭാഗമായി ഭഗത് സിങ് രക്തസാക്ഷിത്വ ദിനമായ മാര്‍ച്ച് 23 ന് രാജ്യമെമ്പാടും ഗ്രാമീണ മഹാ പഞ്ചായത്തുകള്‍ ചേരാന്‍ തീരുമാനിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കര്‍ഷകര്‍ ഗ്രാമീണ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത്.
അതേസമയം പഞ്ചാബില്‍ നിന്നാരംഭിച്ച ഡല്‍ഹി ചലോ മാര്‍ച്ച് തിങ്കളാഴ്ച 35 ദിവസം പിന്നിട്ടു. സമരത്തില്‍ പങ്കെടുത്ത രണ്ട് കര്‍ഷകര്‍ കൂടി മരണപ്പെട്ടതായും അതോടെ മാര്‍ച്ചില്‍ പങ്കെടുക്കവെ മരിച്ച കര്‍ഷകരുടെ എണ്ണം പത്തായി ഉയര്‍ന്നെന്നും നേതാക്കള്‍ അറിയിച്ചു.
കൊല്ലപ്പെട്ട യുവകര്‍ഷകന്‍ ശുഭ്കരണ്‍ സിങിന്റെ കലശവുമായി പഞ്ചാബിലെ ഗ്രാമങ്ങളില്‍ കര്‍ഷക നേതാക്കള്‍ യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനുമെതിരായ മുദ്രാവാക്യങ്ങളോടെയാണ് യാത്ര.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.