സ്വരരാഗങ്ങള്‍ പെയ്തിറങ്ങുന്ന 'സീറോത്സവം 2024' ഏപ്രില്‍ 21ന്; ടിക്കറ്റ് വിതരണം ആരംഭിച്ചു

സ്വരരാഗങ്ങള്‍ പെയ്തിറങ്ങുന്ന 'സീറോത്സവം 2024' ഏപ്രില്‍ 21ന്; ടിക്കറ്റ് വിതരണം ആരംഭിച്ചു

മോഹന്‍ സെബാസ്റ്റ്യന്‍

ചിക്കാഗോ: ബെല്‍വുഡിലുള്ള മാര്‍ തോമാ സ്ലീഹാ കത്തീഡ്രല്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സീറോത്സവം സംഗീത നിശയുടെ ആദ്യ ടിക്കറ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപതയുടെ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു.

പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സറായ അച്ചാമ്മ അലക്‌സ് മരുവിത്തറ ദമ്പതികള്‍ക്ക് ആദ്യ ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കത്തീഡ്രല്‍ വികാരി ഫാ. തോമസ് കടുകപ്പിള്ളിയും കത്തീഡ്രല്‍ കൈക്കാരന്മാരായ ബിജി സി മാണി, സന്തോഷ് കാട്ടുക്കാരന്‍, ബോബി ചിറയില്‍, വിവിഷ് ജേക്കബ്ബ് എന്നിവരും പങ്കെടുത്തു.



ബിജു നാരായണനും റിമി ടോമിയും ചേര്‍ന്ന് നയിക്കുന്ന സ്വരരാഗങ്ങള്‍ ചെയ്തിറങ്ങുന്ന സീറോത്സവം 2024 സംഗീത പ്രേമികള്‍ക്ക് മനോഹരമായ സംഗീത സായാഹ്നമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

നെപ്പര്‍ വില്ലയിലുള്ള യെല്ലോ ബോക്‌സില്‍ ഏപ്രില്‍ 21ന് വൈകുന്നേരമാണ് കലാ വിരുന്ന് നടക്കുന്നത്. സംഗീത നിശയുടെ ഭാഗമകാന്‍ എല്ലാ കലാ ആസ്വാദകരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിജി സി മാണി 847 650 1398
വിവിഷ് ജേക്കബ്ബ് 773 499 2530
രജ്ഞിത്ത് ചെറുവള്ളി 312 608 8171
സന്തോഷ് കാട്ടൂക്കാരന്‍ 773 469 5048
ബോബി ചിറയില്‍ 847 281 6808
ഷാരോണ്‍ തോമസ് 630 5 20 8938
ഡേവിഡ് ജോസഫ് 847 730 7765


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.