സിപിഎമ്മിനൊപ്പം തുടരാനാണ് തീരുമാനം: ബിജെപി പ്രവേശന അഭ്യൂഹങ്ങള്‍ തള്ളി എസ്. രാജേന്ദ്രന്‍

സിപിഎമ്മിനൊപ്പം തുടരാനാണ് തീരുമാനം: ബിജെപി പ്രവേശന അഭ്യൂഹങ്ങള്‍ തള്ളി എസ്. രാജേന്ദ്രന്‍

ന്യൂഡല്‍ഹി: ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ നിക്ഷേധിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. ബിജെപിയിലേക്ക് ഇല്ലെന്നും സിപിഎമ്മില്‍ നില്‍ക്കാന്‍ തന്നെയാണ് തീരുമാനമെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കി.

ബിജെപിയുടെ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവദേക്കറുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജേന്ദ്രന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

പ്രകാശ് ജാവദേക്കറുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയാണന്ന് രാജേന്ദ്രന്‍ പറയുമ്പോഴും ബിജെപി പ്രവേശനവുമായി രാജേന്ദ്രന്‍ മുന്നോട്ട് വച്ച ചില ഡിമാന്റുകളില്‍ തീരുമാനമാകാത്തതാണ് കാരണം എന്നാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന വിവിരം.

'ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ പോകുന്നില്ല. സിപിഎമ്മിനൊപ്പം നില്‍ക്കാന്‍ തന്നെയാണ് തീരുമാനം. പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഇപ്പോള്‍ പാര്‍ട്ടിയില്‍ അത്ര സജീവമല്ല'- രാജേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം രാജേന്ദ്രന്‍ പാര്‍ട്ടി വിടില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് വ്യക്തമാക്കി. എസ് രാജേന്ദ്രന്‍ ജാവദേക്കറെ കണ്ടതിന് വേറെ മാനങ്ങള്‍ നല്‍കേണ്ടതില്ല. വ്യക്തിപരമായി ഒരാളെ കാണുന്നതില്‍ സിപിഎമ്മിന് എതിര്‍പ്പില്ലെന്നും അദേഹം വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന എ. രാജക്കെതിരെ പ്രവര്‍ത്തിച്ചു എന്ന പേരിലായിരുന്നു രാജേന്ദ്രനെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.