ഷാര്‍ജയിലേക്ക് ഡെന്‍മാര്‍ക്കില്‍ നിന്ന് പശുക്കളെത്തി; ഒരുങ്ങുന്നു ജൈവ ഡയറി ഫാം

ഷാര്‍ജയിലേക്ക് ഡെന്‍മാര്‍ക്കില്‍ നിന്ന് പശുക്കളെത്തി; ഒരുങ്ങുന്നു ജൈവ ഡയറി ഫാം

അബുദാബി: പൂര്‍ണമായും ജൈവ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന യു.എ.ഇയിലെ ആദ്യ ഡയറി ഫാം ഷാര്‍ജ മലീഹയില്‍ ഒരുങ്ങുന്നു. ഷാര്‍ജ എമിറേറ്റിന്റെ ഏറ്റവും പുതിയതും വേറിട്ടതുമായ ഭക്ഷ്യ സുരക്ഷാ പദ്ധതിയാണിത്. മലീഹ ഡയറി ഫാമിലേക്കുള്ള ആദ്യ ബാച്ച് ഡാനിഷ് പശുക്കള്‍ കഴിഞ്ഞദിവസം ഷാര്‍ജയിലെത്തി. ജൂണ്‍ മുതല്‍ ഫാമില്‍ പാല്‍ ഉത്പാദനം തുടങ്ങും.

രാജ്യത്തെ തനത് പദ്ധതികളിലൊന്നാണ് മലീഹ ഡയറി ഫാമെന്ന് ഷാര്‍ജ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ എസ്റ്റാബ്ലിഷ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഖലീഫ മുസാബെ അഹമ്മദ് അല്‍തെനെജി പറഞ്ഞു. എ2എ2 പ്രോട്ടീന്‍ അടങ്ങിയ വഹിക്കുന്ന ആയിരം അഷര്‍ പശുക്കളെയാണ് ആദ്യഘട്ടത്തില്‍ ഡെന്മാര്‍ക്കില്‍ നിന്ന് എത്തിച്ചത്. രാജ്യാന്തര ഗുണനിലവാരം മുന്‍നിര്‍ത്തിയാണ് പശുക്കളെ തിരഞ്ഞെടുത്തത്. ഫാമില്‍ നിന്നുള്ള പാല്‍ പോഷകമൂല്യത്തില്‍ കുറവും വരുത്താതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നും ഡോ. ഖലീഫ അറിയിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മാലിന്യം സംസ്‌കരിച്ച് മികച്ച ജൈവ വളം ഉല്‍പാദിപ്പിക്കും. ഷാര്‍ജ ഗോതമ്പ് ഫാമില്‍ ഈ വളം ഉപയോഗിക്കുമെന്നും ഇതുവഴി പശുക്കള്‍ക്ക് ജൈവ കാലിത്തീറ്റ ലഭ്യമാക്കുമെന്നും ഡോ. ഖലീഫ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.