ന്യൂഡൽഹി: ഇ ഡി അറസ്റ്റിന് പിന്നാലെ അരവിന്ദ് കെജ്‍രിവാൾ നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കും. അർദ്ധരാത്രി തന്നെ അറസ്റ്റിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. ഇന്ന് രാവിലെ 10.30ന് ഹർജി പരിഗണിക്കും. മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വി അരവിന്ദ് കെജ്‍രിവാളിന് വേണ്ടി ഹാജരാകും.
ഇതിനിടെ അറസ്റ്റിലായ അരവിന്ദ് കെജ്‍രിവാളിനെ ഇ ഡി ഇന്ന് കോടതിയിൽ ഹാജരാക്കും. പിഎംഎൽഎ കോടതിയിൽ ഹാജരാക്കുന്ന അരവിന്ദ് കെജ്‍രിവാളിനെ ഇ ഡി കസ്റ്റഡിയിൽ ആവശ്യപ്പെടും. അരവിന്ദ് കെജ്‍രിവാളിൻ്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് എഎപി ആഹ്വാനം ചെയ്തിട്ടുണ്ട്. ജയിലിൽ പോകേണ്ടി വന്നാലും അരവിന്ദ് കെജ്‍രിവാൾ രാജിവെയ്ക്കില്ലെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നുമാണ് എഎപി വ്യക്തമാക്കിയിരിക്കുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അരവിന്ദ് കെജ്‌രിവാളിൻ്റെ കുടുംബവുമായി ഫോണിൽ സംസാരിച്ചു. കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുടെ പിന്തുണ രാഹുൽ ഗാന്ധി ഉറപ്പ് നൽകി. നിയമ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി ഇന്ന് കെജ്‌രിവാളിൻ്റെ കുടുംബത്തെ കാണും. അരവിന്ദ് കെജ്‍രിവാളിൻ്റെ അറസ്റ്റിനെതിരെ ഇന്നലെ ഡൽഹിയിൽ ആം ആദ്മി പ്രവർത്തകർക്കൊപ്പം കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.