ദുബായ് സന്ദർശകർക്ക് ഊഷ്മള സ്വാഗതം: ജിഡിഎഫ്ആർഎ പുതിയ സംരംഭങ്ങൾ ആരംഭിച്ചു

ദുബായ് സന്ദർശകർക്ക് ഊഷ്മള സ്വാഗതം: ജിഡിഎഫ്ആർഎ പുതിയ സംരംഭങ്ങൾ ആരംഭിച്ചു

ദുബായ്: റമദാൻ 2024- ൽ ദുബായ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിഎഫ്എ) പുതിയ സംരംഭങ്ങൾ ആരംഭിച്ചു. സന്ദർശകരുടെ പാസ്‌പോർട്ടുകളിൽ ബ്രാൻഡ് ദുബായ് രൂപകൽപ്പന ചെയ്ത #RamadanInDubai ലോഗോയുള്ള പ്രത്യേക സ്റ്റാമ്പ് പതിപ്പിക്കുകയും ഒപ്പം ദുബായിൽ താമസിക്കുന്ന സമയത്ത് തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കാൻ ഡുമായുമായി സഹകരിച്ച് സൗജന്യ സിം കാർഡുകൾ വിതരണം ചെയ്തുകൊണ്ടാണ് സഞ്ചാരികളെ ദുബൈ സ്വാഗതം ചെയ്യുന്നത്.

അതിനൊപ്പം തന്നെ ദുബായിലെ റമദാൻ പരിപാടികൾ' എന്നതിലേക്ക് ആക്സസ് നേടുന്നതിന് സ്കാൻ ചെയ്യാവുന്ന ഒരു QR കോഡ് ഉൾക്കൊള്ളുന്ന ഗൈഡും വിതരണം ചെയ്യുന്നുണ്ട് .ദുബൈ വിമാനത്താവളങ്ങളിൽ കര, ജല അതിർത്തികളിലും ഇത്തരത്തിൽ സംരംഭം നടപ്പിലാക്കുന്നുണ്ടെന്ന് വകുപ്പ് അറിയിച്ചു.

RamadanInDubai ക്യാമ്പയിന്റെ ഭാഗമായാണ് സംരംഭം നടപ്പിലാക്കിയത്. ദുബായ് രണ്ടാം ഡെപ്യൂട്ടി ഉപ ഭരണാധികാരി ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നൽകിയ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഈ ക്യാമ്പെയ്‌ൻ .നഗരത്തിലുടനീളം 20 ലധികം ദുബായ് സ്ഥാപനങ്ങൾ ചേർന്നാണ് ഈ ക്യാമ്പെയ്‌ൻ നടത്തുന്നത്. റമദാൻ ആഘോഷങ്ങളുടെ സന്തോഷവും ആവേശവും നഗരവാസികൾക്കും സന്ദർശകർക്കും ഒരുപോലെ പകരുക എന്നതാണ് ക്യാമ്പെയ്‌നിന്റെ ലക്ഷ്യം.

റമദാൻ 2024 ൽ ദുബായ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടികൾ ആരംഭിച്ചത്.സന്ദർശകർക്ക് ഊഷ്മളമായ സ്വാഗതം നൽകുകയും ദുബായിലെ അവരുടെ താമസം കൂടുതൽ സുഖകരവും ഓർമ്മയിൽ ഒന്നും അടയാളപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം സംരംഭങ്ങളുടെ പ്രധാന ലക്ഷ്യമെന്നു മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.