സിഡ്‌നിക്കു സമീപം ഡുബ്ബോയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്‌സിന് ദാരുണാന്ത്യം

സിഡ്‌നിക്കു സമീപം ഡുബ്ബോയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്‌സിന് ദാരുണാന്ത്യം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ സിഡ്‌നിക്കു സമീപം ഡുബ്ബോയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്‌സിന് ദാരുണാന്ത്യം. മുംബൈയില്‍ താമസിക്കുന്ന കൊല്ലം കുണ്ടറയില്‍നിന്നുള്ള കുടുംബത്തിലെ അംഗമായ ഷെറിന്‍ ജാക്‌സണ്‍ (34) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ഡുബ്ബോ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഡുബ്ബോ ആശുപത്രിയില്‍ നഴ്‌സായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ അഗ്നിശമന സേനാംഗവും പരിക്കേറ്റ് ചികിത്സയിലാണ്.

                                                                                                                

സിഡ്നിക്കു സമീപം ഡുബ്ബോയില്‍ തീപിടിത്തം ഉണ്ടായ വീട്                                                                                                                                                                                                                                 

സിഡ്‌നിക്കു സമീപം ഡുബ്ബോയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് ജാക്‌സണ്‍ ജോലി ആവശ്യാര്‍ത്ഥം പുറത്തായിരുന്നു. രണ്ടു നിലയുള്ള വീട്ടില്‍ ഷെറിന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ടെക്‌സ്‌റ്റൈല്‍ എന്‍ജിനീയറായ ജാക്‌സണ്‍ പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയാണ്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നതു സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.