തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍സി, ഡ്രൈവിങ് ലൈസന്‍സ് ലൈസന്‍സ്, പെറ്റ് ജി( PET G) കാര്‍ഡ് എന്നിവയുടെ വിതരണം ഉടന്‍ പുനരാരംഭിക്കും. ഐടിഐ ബംഗളൂരുവിന് നല്‍കാനുള്ള തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് വിതരണം പുനരാരംഭിച്ചത്. അച്ചടി കുടിശിക തുക ബംഗളൂരു ഐഐടിക്കും കൊറിയര്‍ കുടിശിക തപാല്‍ വകുപ്പിനും നല്‍കി.
ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ ഇടപെടലിനെ തുടാര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. 24000 ബുക്കും ലൈസന്‍സും ഇന്ന് ആര്‍ടി ഓഫീസുകളില്‍ എത്തിക്കും. വിതരണത്തിന് പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും. തപാല്‍ വകുപ്പ് വിസമ്മതിച്ചാല്‍ കെഎസ്ആര്‍ടിസിയില്‍ കൊറിയര്‍ എത്തിക്കാനാണ് നീക്കം.
അച്ചടി മുടങ്ങിയതിനെ തുടര്‍ന്നു ഡ്രൈവിങ് ലൈസന്‍സ്, വാഹന റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ (ആര്‍സി) വിതരണം തടസപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. കുടിശിക തുകയായ 15 കോടി രൂപ അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇതേ തുടര്‍ന്ന് അച്ചടി വൈകാതെ പുനരാരംഭിക്കും. ആര്‍സിയും ഡ്രൈവിങ് ലൈസന്‍സും അച്ചടിച്ചതിന് ബംഗളൂരു ഐടിഐ ലിമിറ്റഡിന് നല്‍കാനുള്ള 8.66 കോടി രൂപയും സി ഡിറ്റിന് നല്‍കാനുള്ള 6.34 കോടി രൂപയുമാണ് അനുവദിച്ചത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് നവംബര്‍ മുതല്‍ അച്ചടി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.
മോട്ടര്‍ വാഹന വകുപ്പിന്റെ ഓഫിസുകളിലേക്ക് സ്റ്റേഷനറി സാധനങ്ങള്‍ നല്‍കുന്നത് സി ഡിറ്റാണ്. കുടിശിക വരുത്തിയതിനെ തുടര്‍ന്നു സിഡിറ്റ് വിതരണം നിര്‍ത്തിയത് ഓഫിസ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ആര്‍സി, ഡ്രൈവിങ് ലൈസന്‍സ് അച്ചടിക്ക് അപേക്ഷകരില്‍ ഫീസ് വാങ്ങുന്നുണ്ടെങ്കിലും തുക നേരിട്ടു ട്രഷറിയിലേക്കാണ് പോകുന്നത്. ഇതു പിന്നീട് സര്‍ക്കാര്‍ അനുവദിക്കുകയാണ് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.