നൈജീരിയ കൊടിയ ദാരിദ്ര്യത്തിൽ; സർക്കാർ താഴ്മയോടെ മറ്റ് രാജ്യങ്ങളുടെ സഹായം തേടണം: ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ

നൈജീരിയ കൊടിയ ദാരിദ്ര്യത്തിൽ; സർക്കാർ താഴ്മയോടെ മറ്റ് രാജ്യങ്ങളുടെ സഹായം തേടണം: ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ

അബൂജ: കുതിച്ചുയരുന്ന പണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി എന്നിവ നൈജീരിയയെ അരക്ഷിതാവസ്ഥയ്ക്ക് നടുവിലെത്തിക്കുകയും ദാരിദ്ര്യത്തിലേക്ക് നയിക്കുകയും ചെയ്തെന്ന് യോള രൂപതാധ്യക്ഷൻ ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ. നൈജീരിയ ശരിക്കും രോഗിയാണ് ബുദ്ധിമുട്ടുകൾ കാരണം ആളുകൾ മരിക്കുന്നു. വിശന്നു മരിക്കുന്നവരുണ്ട്, സ്‌കൂൾ ഫീസ് അടക്കാൻ കഴിയാത്തതിനാൽ പലരും തങ്ങളുടെ കുട്ടികളെ സ്‌കൂളിൽ നിന്ന് പിൻവലിച്ചു.

പലരും വീടുവാടക നൽകാൻ കഴിയാത്തതിനാൽ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടു. ബില്ലുകൾ അടയ്ക്കാൻ കഴിയാത്തതിനാൽ പലർക്കും ആശുപത്രിയിൽ പോകാൻ കഴിയില്ല. എല്ലാം നിശ്ചലമായി. ബുദ്ധിമുട്ടുകളും വിലക്കയറ്റവും കാരണം സഭയിലെയും ധാരാളം പദ്ധതികളെ ബാധിച്ചെന്ന് ബിഷപ്പ് പറഞ്ഞു. 2024 രൂപത പാസ്റ്ററൽ കൗൺസിൽ മീറ്റിംഗിൻ്റെ സമാപന വേളയിൽ നടത്തിയ പ്രസംഗത്തിലായിരിന്നു ബിഷപ്പ് മംസ ഇക്കാര്യങ്ങൾ പറഞ്ഞത്.

ഭക്ഷണം പോലും ആഡംബരമായി മാറിയിരിക്കുന്നു. ജനങ്ങൾ ശരിക്കും ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. സർക്കാർ മറ്റ് രാജ്യങ്ങളുടെ സഹായം തേടണം. മറ്റുള്ളവരോട് സഹായം അഭ്യർത്ഥിക്കാൻ നാം താഴ്മ കാണിക്കണം. നിലവിലെ വെല്ലുവിളികളെ അതിജീവിക്കാൻ ദൈവത്തിൻ്റെ മുഖം തേടണം. രാജ്യത്തെ എണ്ണമറ്റ വെല്ലുവിളികൾക്ക് അറുതി വരുത്താൻ വഴികൾ ഒരുക്കണമെന്നും ബോല അഹമ്മദ് ടിനുബുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനോട് ബിഷപ്പ് മംസ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.