ചട്ടലംഘനം: സിഎഎ കേസുകള്‍ പിന്‍വലിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ബിജെപി

ചട്ടലംഘനം: സിഎഎ കേസുകള്‍ പിന്‍വലിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ബിജെപി

തിരുവനന്തപുരം: സിഎഎ വിരുദ്ധ സമരങ്ങളുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ബിജെപി. സിഎഎ കേസുകള്‍ പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് ഗുരുതര ചട്ടലംഘനമാണെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പറഞ്ഞു. രാജീവ് ചന്ദ്രശേഖരന്‍ പൊഴിയൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച പരാതി പരിഹരിക്കുക മാത്രമാണ് ചെയ്തത്. ഇതിനെതിരെയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്. പരാതി ദിവസങ്ങള്‍ക്കകം പരിഹരിച്ചത് ആണോ അദ്ദേഹം ചെയ്ത കുറ്റമെന്നും രാജേഷ് ചോദിച്ചു.

മാര്‍ച്ച് 18 നാണ് പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനെതിരായ കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഗുരുതര സ്വഭാവമുള്ളത് ഒഴിച്ചുള്ള കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സിഎഎ സമരങ്ങളുമായി ബന്ധപ്പെട്ട് 835 കേസുകളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകള്‍ പിന്‍വലിക്കാത്തതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.