സിദ്ധാര്‍ഥന്റെ മരണം: സസ്പെന്‍ഷന്‍ നടപടി നേരിട്ട 33 വിദ്യാര്‍ഥികളെ വിസി തിരിച്ചെടുത്തു; പ്രതിഷേധവുമായി കുടുംബം

സിദ്ധാര്‍ഥന്റെ മരണം: സസ്പെന്‍ഷന്‍ നടപടി നേരിട്ട 33 വിദ്യാര്‍ഥികളെ വിസി തിരിച്ചെടുത്തു; പ്രതിഷേധവുമായി കുടുംബം

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച കേസില്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ടവര്‍ നല്‍കിയ അപ്പീലില്‍ സീനിയര്‍ ബാച്ചിലെ രണ്ട് പേരുള്‍പ്പെടെ 33 വിദ്യാര്‍ഥികളെ വിസി തിരിച്ചെടുത്തു.

എന്നാല്‍ ആന്റി റാഗിങ് സ്‌ക്വാഡ് കണ്ടെത്തിയ പ്രതികളെ ഇപ്പോള്‍ കോളജിലേക്ക് തിരിച്ചെടുത്തതിലൂടെ കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാകുന്നതായും പിതാവ് പറഞ്ഞു.

കഴിഞ്ഞ മാസം ഒന്‍പതിനാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ അതിന് ശേഷം പൊലീസ് അന്വേഷണമില്ലെന്നും ഇതുവരെ സിബിഐ അന്വേഷണമുണ്ടായിട്ടില്ലെന്നും സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചു. എന്തായാലും വി.സിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഗവര്‍ണറെ സമീപിക്കുമെന്ന നിലപാടിലാണ് ഈ കുടുംബം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.