ഡാലസ്: വിശുദ്ധവാരത്തിന്റെ തുടക്കമായി കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ ഭക്തിനിർഭരമായി ഓശാന ഞായർ ആചരിച്ചു.

ഓശാന ഞായറാഴ്ച്ച രാവിലെ ദേവാലയത്തിൽ നടന്ന ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും ഓശാന ശുശ്രൂഷകൾക്കും ഇടവക വികാരി ഫാ. മാത്യുസ് കുര്യൻ മുഞ്ഞനാട്ട്, ഫാ ജിമ്മി എടക്കളത്തൂർ എന്നിവർ നേതൃത്വം നൽകി.

കുരുത്തോലകൾ കൈകളിലേന്തി വിശ്വാസികൾ ദേവാലയം ചുറ്റി ഭക്തിനിർഭരമായ കുരുത്തോല പ്രദക്ഷിണം നടത്തി.
കുരിശുമരണത്തിനു മുമ്പായി കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിൻ ചില്ലകളേന്തി ആര്‍പ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായമാണ് ക്രൈസ്തവദേവാലയങ്ങളിലെങ്ങും ഓശാനയാചരിക്കുന്നത്.

കൊപ്പേൽ സെന്‍റ്. അല്‍ഫോന്‍സ ദേവാലയത്തിലെ പീഡാനുഭവവാര തിരു-കർമ്മങ്ങളുടെ സമയം.
തിങ്കൾ (03/25) - ബുധൻ (03/27): വൈകുന്നേരം 7 മുതൽ ദിവ്യകാരുണ്യ ആരാധന, രാവിലെ 8:30 നും വൈകുന്നേരം 7 നും വി. കുർബാന.
പെസഹാ വ്യാഴം (03/28/2024) വൈകുന്നേരം 7:00 മുതൽ ദിവ്യ ബലിയും കാൽകഴുകൽ ശുശ്രൂഷയും ആരാധനയും
ദുഃഖ വെള്ളി (03/29/2024) വൈകുന്നേരം അഞ്ചു മുതൽ കുരിശിന്റെ വഴിയുടെ തിരുക്കർമ്മങ്ങളും പീഡാനുഭവസ്മരണയും
ദുഃഖ ശനി (03/30/2024) രാവിലെ 7:30 ന് ആരാധന, തുടർന്ന് 8 :30ന്ദി വ്യബലി
ഈസ്റ്റർ വിജിൽശനിയാഴ്ച്ച വൈകുന്നേരം 7:00ന്
ഉയിർപ്പ് തിരുനാൾ കർമ്മങ്ങൾ
ഈസ്ററർ ഞായർ (03/31/2024): രാവിലെ 9:00 ന് വി. കുർബാന.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.