മാര്‍പാപ്പയുടെ 2024ലെ ആദ്യ സന്ദര്‍ശനം വെനീസിലേക്ക്; ജയിലിലെ അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തും

മാര്‍പാപ്പയുടെ 2024ലെ ആദ്യ സന്ദര്‍ശനം വെനീസിലേക്ക്; ജയിലിലെ അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തും

വത്തിക്കാൻ സിറ്റി: പ്രശസ്ത കലാപ്രദര്‍ശനമായ വെനീസ് ബിയന്നാലയില്‍ സംബന്ധിക്കുന്നതിനായി ഏപ്രില്‍ മാസത്തില്‍ പാപ്പ കനാലുകളുടെ നാടായ വെനീസ് സന്ദര്‍ശിക്കും. 2024ല്‍ വത്തിക്കാന് പുറത്തേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനമാണ് വെനീസിലേക്കുള്ള യാത്ര. വെനീസ് സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങളും വത്തിക്കാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 28 നാണ് പാപ്പ വെനീസ് സന്ദർശിക്കാൻ എത്തുന്നത്.

വത്തിക്കാൻ സമയം രാവിലെ 6.30 ന് ഹെലികോപ്റ്ററിൽ യാത്ര തിരിക്കുന്ന പാപ്പ ഗ്യുഡെക്ക ദ്വീപിലെ വനിതാ ശിക്ഷാകേന്ദ്രത്തിന്റെ അങ്കണത്തിൽ രാവിലെ എട്ടുമണിക്ക് എത്തും. ഔദ്യോഗികമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം ജയിലിനുള്ളിൽ 80ഓളം തടവുകാരുമായി സംസാരിക്കും. തുടർന്ന് പാപ്പ മഗ്‌ദലൻ മേരിക്ക് സമർപ്പിച്ചിരിക്കുന്ന ജയിൽ ചാപ്പലിലേക്കു പോകും. അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന വത്തിക്കാൻ കലാ പ്രദർശനം സന്ദർശിക്കുകയും ചിത്രകാരന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

ഫ്രാൻസിസ് മാർപാപ്പ രാവിലെ 9.30 ന് പാപ്പ ബോട്ടിൽ, കനാലുകളിലൂടെ സാന്താ മരിയ ഡെല്ല സലൂഡിന്റെ ബസിലിക്കയിലേക്ക് പോകും. അവിടെ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെന്റ് മാർക്സ് സ്ക്വയറിൽ എത്തുന്ന പാപ്പ പരിശുദ്ധ കുർബാനയ്ക്കു കാർമ്മികത്വം വഹിക്കും. പരിശുദ്ധ കുർബാനയുടെ അവസാനം ബിഷപ്പ് മൊറാഗ്ലീയ നന്ദിയർപ്പിക്കും. വിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പ്രസിദ്ധീകരിച്ച കാര്യപരിപാടി അനുസരിച്ച് ഫ്രാൻസിസ് മാർപാപ്പ ഉച്ചയ്ക്ക് ഒരു മണിക്ക് റോമിലേക്കു മടങ്ങും.

ഏപ്രിൽ 20 മുതൽ നവംബർ 24 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന വെനീസ് ബിനാലെ ആർട്ട് എക്സിബിഷൻ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.