തൃശൂര്‍: നര്‍ത്തകിയും മോഹിനിയാട്ടം അധ്യാപികയുമായ സത്യഭാമ യുട്യൂബ് ചാനലിന്റെ അഭിമുഖത്തിനിടെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ ചാലക്കുടി ഡിവൈഎസ്പിക്ക് പരാതി നല്‍കി.
വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയില്‍ അദേഹം പറയുന്നത്. എന്നാല്‍ അഭിമുഖം നല്‍കിയത് വഞ്ചിയൂരിലായതിനാല്‍ പരാതി അങ്ങോട്ടേക്ക് കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കി.
''മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആള്‍ക്കാര്‍. ഇയാളെ കണ്ടുകഴിഞ്ഞാല്‍ കാക്കയുടെ നിറമാണെന്നും ഒരു പുരുഷന്‍ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയിടത്തോളം അരോചകമായിട്ട് ഒന്നുമില്ലെന്നുമായിരുന്നു ആരോപണം.
കൂടാതെ മോഹിനിയാട്ടം ഒക്കെ ആണ്‍പിള്ളേര്‍ കളിക്കണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണമെന്നുമായിരുന്നു പരാമര്‍ശം. ആണ്‍പിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. എന്നാല്‍ ഇവനെ കണ്ടു കഴിഞ്ഞാല്‍ പെറ്റ തള്ള പോലും സഹിക്കില്ല''. ഇതായിരുന്നു സത്യഭാമ അഭിമുഖത്തില്‍ പറഞ്ഞത്.
കറുത്ത നിറമുള്ളവരെ മോഹിനിയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും അവര്‍ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.