ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ സായുധ സേനയേയും അവര്‍ക്ക് നല്‍കിയിട്ടുള്ള പ്രത്യേക അധികാരങ്ങളും പിന്‍വലിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രഭരണ പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കാനും ക്രമസമാധാനം ജമ്മു കാശ്മീര്‍ പൊലീസിന് മാത്രം വിട്ടുകൊടുക്കാനും കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി.
'സൈനികരെ പിന്‍വലിക്കാനും ക്രമസമാധാനം ജമ്മു കാശ്മീര്‍ പൊലീസിനെ മാത്രം ഏല്‍പ്പിക്കാനും ഞങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ട്. നേരത്തെ ജമ്മു കാശ്മീര്‍ പൊലീസിനെ വിശ്വസിച്ചിരുന്നില്ല, എന്നാല്‍ ഇന്ന് അവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.'- അദേഹം പറഞ്ഞു.
അസ്വാസ്ഥ്യമുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് പൊതു ക്രമസമാധാന പാലനത്തിന് ആവശ്യമെന്ന് തോന്നിയാല്‍ തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിര്‍ക്കാനുമുള്ള വ്യാപകമായ അധികാരം അഫ്സ്പ (Armed Forces Special Powers Act.-AFSPA) നല്‍കുന്നു. ഇത് പിന്‍വലിക്കുന്നതും ഇപ്പോള്‍ പരിഗണനയിലാണ്. 
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 70 ശതമാനം പ്രദേശങ്ങളിലും അഫ്സ്പ നീക്കം ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ജമ്മു കാശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വിവിധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും അഫ്സ്പ പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
സെപ്റ്റംബറിന് മുമ്പ് ജമ്മു കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. അവിടെ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഗ്ദാനമാണെന്നും അത്  നിറവേറ്റുമെന്നും അമിത് ഷാ പറഞ്ഞു. 
കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുമ്പ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എസ്സി, എസ്ടി, ഒബിസി സംവരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിഷയങ്ങളില്‍ അമിത് ഷാ ആദ്യമായി ജമ്മു കാശ്മീരിലെ ഒബിസികള്‍ക്ക് സര്‍ക്കാര്‍ സംവരണം നല്‍കുകയും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.