വാഷിങ്ടണ്‍: ഫെയ്സ്ബുക്ക് ന്യൂസ് ഫീഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാനൊരുങ്ങി ഫെയ്‌സ്്ബുക്ക്. രാഷ്ട്രീയ ഭിന്നതകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറയ്ക്കുമെന്നും ഇതിനായി അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. രാഷ്ട്രീയ പേജ്, പോസ്റ്റ് നോട്ടിഫിക്കേഷനുകള്‍ എന്നിവ കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭിന്നത സൃഷ്ടിക്കുന്ന ചര്‍ച്ചകള്‍ നിയന്ത്രിക്കും. ഇതിലൂടെ തീവ്രത കുറയ്ക്കുകയാണ് ന്യൂസ് ഫീല്‍ഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ മാറ്റുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. രാഷ്ട്രീയ ചര്‍ച്ചകള്‍ കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഉപയോക്താക്കള്‍ തരുന്ന ഫീഡ്ബാക്കെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ട്രംപിനും ചില അനുയായികള്‍ക്കുമെതിരെ ഫെയ്‌സ്ബുക്ക് നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ ലോകവ്യാപകമായി നടപ്പാക്കുമെന്നാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.