ഗോവ: ആവേശഭരിതമായ മത്സരത്തില്‍ ജംഷഡ്‌പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്. മികച്ച രീതിയില്‍ കളിച്ചിട്ടും കേരളത്തിന്റെ മഞ്ഞപ്പടയെ ഭാഗ്യം തുണച്ചില്ല. ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദിനാണ് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം.
ബ്ലാസ്റ്റേഴ്‌സ് ഒരു ഗോള്‍ നേടിയെങ്കിലും റഫറി അത് അനുവദിച്ചില്ല. ഓഫ് സൈഡ് വിളിച്ചതോടെയാണ് ബ്ലാസ്റ്റേഴ്‌സിനെ ഭാഗ്യം കൈവിട്ടത്. അഞ്ചോളം കിക്കുകള്‍ ജംഷഡ്‌പൂരിന്റെ ഗോള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. പത്തിലധികം ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. ഈ സമനിലയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് മുന്നേറി. ഏഴാം സ്ഥാനത്തെത്താന്‍ ജംഷഡ്‌പൂരിന് സാധിച്ചു.
കഴിഞ്ഞ അഞ്ച് മത്സരങ്ങളിലായി ബ്ലാസ്റ്റേഴ്‌സ് തോല്‍വിയറിഞ്ഞിട്ടില്ല. ആദ്യ മിനിട്ടുകളില്‍ ജംഷഡ്‌പൂര്‍ ആക്രമിച്ച് കളിച്ചെങ്കിലും പിന്നീട് താളം നഷ്ടമായി. തുടക്കത്തില്‍ ഏതാനും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ജംഷഡ്‌പൂരിന് സാധിച്ചു. മുംബൈ സിറ്റി, എടികെ മോഹന്‍ ബഗാന്‍, ഗോവ, ഹൈദരബാദ് എന്നീ ടീമുകളാണ് പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനത്ത് തുടരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.