ഈസ്റ്റർ പ്രാർത്ഥനക്കായി പോയവരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ചു; ദക്ഷിണാഫ്രിക്കയിൽ 45 പേർ വെന്തുമരിച്ചു

ഈസ്റ്റർ പ്രാർത്ഥനക്കായി പോയവരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ചു; ദക്ഷിണാഫ്രിക്കയിൽ 45 പേർ വെന്തുമരിച്ചു

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് വീണ് 45 പേർക്ക് ദാരുണാന്ത്യം. ബസിലുണ്ടായിരുന്ന എട്ട് വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിയിൽ ഈസ്റ്ററിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകൾക്കായി ഗബൊറോണിൽ നിന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

വടക്ക് കിഴക്കൻ ലിംപോപോ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ജോഹന്നാസ്ബർഗിൽ നിന്നും 300 കിലോമീറ്റർ ദൂരെ മൊകോപനെയ്ക്കും മാർക്കനും ഇടയിലുള്ള മ്മാമത്‌ലകാല പർവത പാതയിലെ പാലത്തിലാണ് അപകടം. പാലത്തിൻറെ കൈവരിയിലിടിച്ച് തീപിടിച്ച ബസ് 165 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ ബസിൽ തീപടർന്നു.

മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സർക്കാർ സഹായിക്കുമെന്നും അപകടത്തിൻറെ കാരണത്തെക്കുറിച്ച് പൂർണമായ അന്വേഷണം നടത്തുമെന്നും ദക്ഷിണാഫ്രിക്കൻ ഗതാഗത മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.