കുവൈറ്റ് സിറ്റി: മാനവകുലത്തിന്റെ രക്ഷ പൂർത്തീകരിച്ച യേശുവിൻ്റെ ഉയിർപ്പ് തിരുനാൾ കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഭക്തിയാദരപൂർവ്വം ആഘോഷിച്ചു.
സിറ്റി ഹോളി ഫാമിലി കോ കത്തീഡ്രൽ ദേവാലയത്തിൽ പുലെർച്ചെ മൂന്നു മണിക്ക് നടന്ന ഉയിർപ്പ് ശുശ്രൂഷക്കും വിശുദ്ധ കുർബാനയ്ക്കും കെ എം ആർ എം ആത്മീയ പിതാവ് ഫാ.ജോൺ തുണ്ടിയത് കോർ എപ്പിസ്കോപ്പ നേതൃത്വം നൽകി.

അപ്പോസ്തോലിക്ക് വികാരിയേറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ ബിഷപ്പ് മാർ അൽദോ ബരാർദി ശ്ലൈഹീകാശീർവാദം നൽകി. 800 ൽ അധികം അംഗങ്ങൾ വിശുദ്ധ ബലിയിൽ പങ്കെടുത്തു. നേർച്ച ഭക്ഷണം വിളമ്പലോടെ ശുശ്രൂഷകൾ പര്യവസാനിച്ചു.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.