ഗോൾവേ റീജിയൻ യൂത്ത് മീറ്റ് ‘എലൈവ് ‘24’ ഏപ്രിൽ 6 ശനിയാഴ്ച

ഗോൾവേ റീജിയൻ യൂത്ത് മീറ്റ് ‘എലൈവ് ‘24’ ഏപ്രിൽ 6 ശനിയാഴ്ച

ഗോൾവേ: ഏപ്രിൽ ആറിന് ശനിയാഴ്ച ഗോൾവേയിൽ നടക്കുന്ന എസ്. എം. വൈ,എം. ഗോൾവേ റീജിയൻ യൂത്ത് മീറ്റ് എലൈവ് 24 ൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ നടക്കുന്ന യൂത്ത് മീറ്റിൽ ഗോൾവേ റീജിയനിലുള്ള കാവൻ, ടുള്ളുമോർ, ലെറ്റർകെനി, സ്ലൈഗോ, ബാലിനാസോൾ, ലോങ്ങ്ഫോർഡ്, നോക്ക്, ഗോൾവേ, കാസിൽബാർ, ലിമെറിക്ക്, മുള്ളിങ്ങർ എന്നീ ഇടവകളിൽ നിന്നും, ഡബ്ലിൻ, കോർക്ക് റീജിയണുകളിൽ നിന്നുമായി ഇരുനൂറിലധികം യുവജനങ്ങൾ പങ്കെടുക്കും.

ഗോൾവേ ലിഷർലാൻ്റിലാണ് (Leisureland, Salthill, Galway, H91KT3V) യൂത്ത് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. സീറോ മലബാർ സഭയുടെ യുറോപ്പിലെ വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് യൂത്ത് മീറ്റിൽ പങ്കെടുക്കുകയും ജെനസീസ് ബാൻ്റ് ലൈവ് ഷോ ഉത്‌ഘാടനം ചെയ്യുന്നതുമാണ്.

യൂത്ത് മീറ്റിനോടനുബന്ധിച്ച് വിശുദ്ധ കുർബാന, ഗ്രൂപ്പ് ഡിസ്‌കഷൻസ്, ആരാധന, ഗെയിംസ് ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 4:30 ന് എസ്.എം.വൈ. എം അയർലണ്ടിൻ്റെ യൂത്ത് ബാൻ്റ് ജെനസീസിൻ്റെ (GENESIS BAND) ലൈവ് പെർഫോമെൻ്റ്സ് ഉണ്ടായിരിക്കും. ഗോൾവേ റീജിയണിലെ യുവജങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിർക്കും. യൂറോപ്പിലെ എസ്.എം.വൈ.എം. ഡയറക്ടർ ഫാ: ബിനോജ് മുളവരിക്കൽ പരിപാടികൾക്ക് നേതൃത്വം നൽകും. അയർലണ്ടിലെ സിറോ മലബാർ സഭാ പ്രതിനിധികൾ, വൈദികർ, യൂത്ത് ആനിമേറ്റേഴ്സ്, ഗോൾവേയിലെ സഹോദരസഭാ പ്രതിനിധികൾ എന്നുവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും.

വൈകിട്ട് നടക്കുന്ന ലൈവ് ഷോയുടെ ഏതാനും ടിക്കറ്റുകൾ കൂടെ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ലൈവ് ഷോയിൽ യുവജനങ്ങൾക്കു മാത്രമല്ല കുടുബങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. പരിപാടിക്ക് പങ്കെടുക്കുന്നവർ വാഹനങ്ങൾ ലിഷർലാൻ്റിനു (Leisureland) സമീപത്തുള്ള പാർക്കിങ്ങും, റോഡിനോട് ചേർന്നുള്ള സ്ഥലങ്ങളും ഉപയോഗിക്കണം. ടിക്കറ്റിന്റെ റഫറൻസ് നമ്പർ കയ്യിൽ കരുതുവാൻ ദയവായി ശ്രദ്ധിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ലൈവ് ഷോ-ക്കു ശേഷം പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി ഭാരവാഹികളായ ജോബി ജോർജ് , ജിജിമോൻ, മാത്യൂസ് ജോസഫ് ,ബിബിൻ സെബാസ്റ്റ്യൻ , എമിൽ ജോസ്, സോജിൻ വര്ഗീസ്, എഡ്വിൻ ബിനോയി, അനീറ്റ ജോ എന്നിവർ അറിയിച്ചു. പ്രാർത്ഥന, പഠന, പരിശീലനങ്ങളിൽ ഊന്നിയ ഇത്തരം മീറ്റുകൾ യുവജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സീറോ മലബാർ ഗോൾവേ റീജിയണൽ കോർഡിനേറ്റർ ഫാദർ ജോസ് ഭരണികുളങ്ങര അറിയിച്ചു.

Ticket Link :
https://www.tickettailor.com/events/smymirelandsyromalabarcatholicmovement/1160655
Event Sponsors: St Columbas Credit Union, Vista Careers,Tilex, Bluechip Tiles , LeDivano,Glynss Kitchen, Rosemary creation, Sligo College,
Confident travels,Asialand, Eurasia
Lights and Sound: Mass Events Ireland
Address : Leisureland, Salthill, Galway,
EIRCODE : H91KT3V


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.