ജനശതാബ്ദി എക്‌സ്പ്രസിൽ ടിടിഇയെ ആക്രമിച്ച് ഭിക്ഷക്കാരൻ; ടിടിഇയുടെ കണ്ണിന് പരിക്ക്

ജനശതാബ്ദി എക്‌സ്പ്രസിൽ ടിടിഇയെ ആക്രമിച്ച് ഭിക്ഷക്കാരൻ; ടിടിഇയുടെ കണ്ണിന് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ടിടിഇയ്‌ക്ക് നേരെ വീണ്ടും ആക്രമണം. ഭിക്ഷാടകന്റെ ആക്രമണത്തിൽ ടിടിഇ ജയ്സന് മുഖത്തടിയേൽക്കുകയും കണ്ണിന് പരിക്കേൽക്കുകയും ചെയ്തു.

തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് തിരുവനന്തപുരം സ്റ്റേഷൻ വിട്ട ഉടനായിരുന്നു സംഭവം. ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെയായിരുന്നു അക്രമം. ആക്രമണത്തിന് പിന്നാലെ ഭിക്ഷാടകൻ ഓടി രക്ഷപ്പെട്ടു. ഭിക്ഷക്കാരൻ കയറുന്നത് തടഞ്ഞപ്പോഴാണ് അക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു. കേറ്ററിം​ഗ് തൊഴിലാളികളെ തള്ളിയിട്ട് അക്രമി രക്ഷപ്പെട്ടെന്ന് ദൃക്സാക്ഷിയും പറഞ്ഞു.

കഴിഞ്ഞ ദിവസം യാത്രക്കാരന്റെ ആക്രമണത്തിൽ ടിടിഇ കൊല്ലപ്പെട്ടതിന്റെ ഞെട്ടിലിൽ നിന്ന് കേരളക്കര ഇതുവരെ മുക്തരായിട്ടില്ല. ഇതിനിടയിലാണ് വീണ്ടും അക്രമ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ കയറിയതിന് പിഴ അടക്കാൻ ആവശ്യപ്പെട്ടതിനിടെ തുടർന്നായിരുന്നു ഒഡിഷ സ്വദേശിയായ രജനീകാന്ത ടിടിഇ കെ. വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.